ദുബായ്: ഇന്ത്യന്‍ പ്രമീയര്‍ ലീഗിന്റെ സീസണ് 2020യുടെ ആദ്യ ആഴ്ചയില്‍ നേട്ടം കൊയ്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സും കിംഗ്സ് ഇലവന് പഞ്ചാബും. അതേസമയം ഏറ്റവും ക്ഷീണം തട്ടിയിരിക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്സിനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുമാണ്.
മികച്ചു നില്ക്കുന്ന ടീമുകള്‍ക്കെല്ലാം നായകന്മര് സുപ്രധാന പങ്കുവഹിച്ചപ്പോള്‍ നായകന്മാരുടെ പരാജയം തന്നെയാണ് പ്രകടനമംമോശമാകുന്നതിന് മറ്റ് ടീമുകള്‍ക്കും കാരണമായത്. ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ ആശ്വാസമായാണ് യു.എ.ഇയില്‍ ഐ.പി.എല്ലിന് അനുമതി ലഭിച്ചത്. ആറു മാസമായി കളിക്കാന്‍ സാധിക്കാതിരുന്ന താരങ്ങള്‍ക്കെല്ലാം കളത്തിലിറങ്ങാനുള്ള അവസരമാണ് ലഭിച്ചത്.
ആദ്യ ആഴ്ചയില്‍ രണ്ടു കളികള്‍ വീതം കഴിഞ്ഞ ടീമുകളുടെ അവലോകനത്തില്‍ രണ്ടില്‍ രണ്ടും ജയിച്ച് നാലുപോയിന്റുകളുമായി നില്‍ക്കുകയാണ് ശ്രേയസ്സ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്. രാഹുലിന്റെ പഞ്ചാബ് രണ്ടില്‍ ഒരു ജയവും ഒരു തോല്‍വിയുമായിട്ടാണ് രണ്ടാം സ്ഥാനത്തുള്ളത്. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും രണ്ടില്‍ ഒരു ജയവും ഒരു തോല്‍വിയുമായാണ് നില്‍ക്കുന്നത്. സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് ആദ്യ കളി ജയിച്ച ആത്മവിശ്വാസത്തിലാണ്.
അടിപതറിയവരില്‍ മുമ്പന്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. മൂന്ന് കളികളില്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ചതിന് ശേഷം തുടര്‍ച്ചയായി രണ്ടു തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ ഞെട്ടലിലാണ്. രണ്ടിലും ധോണിയുടെ പരാജയമാണ് ചര്‍ച്ച. കോഹ് ലിയുടേയും അവസ്ഥ ആദ്യ ആഴ്ച പരിതാപകരമാണ്. രണ്ടില്‍ ഒരു ജയവും ഒരു തോല്‍വിയും പിണഞ്ഞാണ് നില്‍പ്പ്. കിംഗ്സില്‍ ഇലവനില്‍ രാഹുലിന്റെ സംഹാര താണ്ഡവത്തിനെതിരെ ഒന്നും ചെയ്യാനാകാത്തതിന്റെ പഴി മുഴുവന്‍ കേട്ടു നില്‍ക്കുകയാണ്. സണ്‍റൈസേഴ്സും കൊല്‍ക്കത്തയും ഒരോ മത്സരം മാത്രം കളിച്ച് പോയിന്റ് നേടാനാകാതെ നില്‍ക്കുകയാണ്.
Comments