പളനി മുരുക വിഗ്രഹത്തിന്റെ സവിശേഷത
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

പളനി മുരുക വിഗ്രഹത്തിന്റെ സവിശേഷത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2020, 10:34 am IST
FacebookTwitterWhatsAppTelegram

മുരുക ഭഗവാന്റെ പ്രശസ്തമായ ആറ് ക്ഷേത്രങ്ങളിൽ ഒന്നാണ് ഭഗവാൻ ദണ്ഡായുധപാണി രൂപത്തിൽ കുടികൊള്ളുന്ന പളനിയിലെ മുരുക ക്ഷേത്രം . ഭഗവാൻ ശ്രീ മുരുകൻ പളനിയിൽ കുടികൊണ്ടതിന്റെ പിന്നിലുള്ള ഐതിഹ്യം ഏവർക്കും സുപരിചിതമാണ് . എന്നാൽ ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പ്രത്യേകതകളെക്കുറിച്ചും എന്തുകൊണ്ട് ഈ ക്ഷേത്രം രോഗശാന്തിക്ക് പ്രശസ്തിയാർജ്ജിച്ചു എന്നുള്ളതിന്റെ പിന്നിലുള്ള രഹസ്യത്തെക്കുറിച്ചും പലർക്കും അജ്ഞാതമാണ് .

സന്യാസ ഭാവത്തിലുള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ കയ്യിൽ ഒരു വേലും , കഴുത്തിൽ രുദ്രാക്ഷമാലയും , അരക്ക് താഴെ ഒരു ശീലയും മാത്രമാണുള്ളത് . നിരവധി സന്യാസി ശ്രേഷ്ഠന്മാരുടെയും സിദ്ധന്മാരുടെ തപസ്സിനാലും പുണ്യഭൂമിയായി മാറിയ ക്ഷേത്രം കൂടിയാണ് പളനിയിലെ മുരുക ക്ഷേത്രം . എന്നാൽ പളനിയിൽ ഉള്ള വിഗ്രഹത്തിന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കിടക്കുന്നത് സന്യാസി വര്യനും സിദ്ധനുമായ ബോഗറാണ് .

ഹൈന്ദവസംസ്കാരത്തിലുള്ള പതിനെട്ട് സിദ്ധ ശ്രേഷ്ഠന്മാരിൽ ഒരാളായിരുന്ന ബോഗർ ഭഗവാൻ മുരുകന്റെ പരമഭക്തനും ,സിദ്ധ രാസവിദ്യ സമ്പ്രദായങ്ങളുടെ സ്ഥാപകനും,പളനിയിലെ മുരുകന്റെ വിഗ്രഹത്തിന്റെ നിർമ്മാതാവും കൂടിയാണ് .

മറ്റു ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ കല്ലിൽ കൊത്തിയെടുത്തവയാണെങ്കിൽ പളനിയിലെ മുരുകന്റെ വിഗ്രഹം നവപാഷാണം എന്നറിയപ്പെടുന്ന കൂട്ടുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് . “നവ ” എന്ന വാക്കിന് പുതിയത് എന്നും ഒൻപത് എന്നും രണ്ടർത്ഥങ്ങളുണ്ട് . അതുപോലെ പാഷാണം എന്ന വാക്കിനും വിഷം എന്നും ധാതുക്കൾ എന്നും രണ്ട് അർത്ഥമുണ്ട് .

പുരാതനഗ്രന്ഥങ്ങൾ അനുസരിച്ചു ഒൻപത് വിഷലോഹങ്ങളുടെ സമർത്ഥമായ കൂട്ടുപയോഗിച്ചാണ് പളനിയിലെ മുരുകന്റെ വിഗ്രഹം ബോഗർ നിർമ്മിച്ചിരിക്കുന്നത് . അദ്ദേഹം ഉപയോഗിച്ച ഒൻപത് വിഷലോഹങ്ങളുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തികൊണ്ട് സമർത്ഥമായ കൂട്ടുണ്ടാക്കുകയും അവയെ ധാരാളം ഔഷധഗുണങ്ങളും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുമുള്ള കഠിനമായ ഒരു ലോഹമാക്കി മാറ്റുകയും അതിൽ നിന്ന് ഭഗവാന്റെ വിഗ്രഹം നിർമ്മിക്കുകയും ചെയ്തു .

ഈ കൂട്ടുണ്ടാക്കാൻ ബോഗർ ഉപയോഗിച്ച വിഷലോഹങ്ങളുടെ കണക്ക് ഇന്നും ആർക്കും അറിയില്ല അവ കണ്ടുപിടിക്കാൻ ധാരാളം രാസവിദ്യ ശാസ്ത്രജ്ഞന്മാർ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇന്നും അതൊരത്ഭുതമായി തുടരുന്നു . ഈ വിഗ്രഹത്തെ സ്പർശിക്കുന്ന ഏതൊരു വസ്തുവിനും രോഗം സുഖപ്പെടുത്താനുള്ള ഗുണവും കഴിവും ലഭിക്കുന്നു .അതിനാൽ തന്നെ വിഗ്രഹത്തിൻമേൽ അഭിഷേകം ചെയ്യുന്ന പാലും പഞ്ചാമൃതവും ഭക്തകർക്ക് പ്രസാദമായി നൽകുന്നു .രാത്രി മുഴുവൻ വിഗ്രഹത്തിൽ ചാർത്തിയ ചന്ദനത്തിന് പലമാറാവ്യാധികളും മാറ്റാനുള്ള ഔഷധഗുണം ഉണ്ടെന്നാണ് പറയപ്പെടുന്നത് .

ഇത്രയധികം യുഗങ്ങൾ പിന്നിട്ടിട്ടും ലക്ഷകണക്കിന് അഭിഷേകങ്ങൾ നടത്തിയിട്ടും ഇന്നും ഭഗവാന്റെ വിഗ്രഹത്തിന്റെ ചൈതന്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്നുള്ളത് അത്ഭുതാവഹമായ കാര്യം തന്നെയാണ് .

ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies