മലയാള സിനിമയിലെ മികച്ച പത്തു പ്രണയജോഡികൾ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മലയാള സിനിമയിലെ മികച്ച പത്തു പ്രണയജോഡികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2020, 10:38 am IST
Facebook
Twitter
WhatsAppTelegram

എല്ലാ സിനിമകളിലും ഒരു നായകനും നായികയും ഉണ്ടാവും എന്നത് തീർച്ചയുള്ള കാര്യമാണ് . എന്നാൽ അവരിൽ ചിലർ നല്ല സഹതാരങ്ങൾ എന്നതിലപ്പുറം വെള്ളിത്തിരയിലെ മികച്ച പ്രണയജോഡികൾ ആയി മാറുന്നു എന്നുള്ളത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ് . അങ്ങിനെ പ്രേക്ഷകഹൃദയം കീഴടക്കിയ പത്തു പ്രണയജോഡികൾ ഇവരൊക്കെയാണ്

1 . പ്രേം നസീർ – ഷീല

മലയാള സിനിമയിലെ നിത്യ വസന്തമായ പ്രേം നസീറും ഷീലയും നൂറ്റി മുപ്പത് സിനിമകളിൽ പ്രണയജോഡികളായി അഭിനയിക്കുകയും , ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്തിട്ടുണ്ട് . ഇന്നും പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന പ്രണയജോഡികളാണിവർ .

2 . സത്യൻ – ശാരദ

സത്യന്റെ ഏറ്റവും മികച്ച ജോഡിയായിരുന്നു ശാരദ . സ്ത്രീ , മനസ്വിനി , യക്ഷി , അടിമകൾ തുടങ്ങി നിരവധി സിനിമകളിൽ സത്യനും ശാരദയും ജോഡികളായി എത്തിയിട്ടുണ്ട് . എക്കാലത്തെയും മികച്ചതും പക്വതയുള്ളതുമായ പ്രണയജോഡികളായി സത്യനെയും – ശാരദയെയും ഇന്നും മലയാള സിനിമ ലോകം കരുതി പോരുന്നു .

3 . മധു – ശ്രീവിദ്യ

മലയാള സിനിമയിലെ മറ്റൊരു ഹിറ്റ് ജോഡിയാണ് മധുവും ശ്രീവിദ്യയും.അറുപതോളം സിനിമകളിൽ അവർ ഒരുമിച്ചഭിനയിച്ചിട്ടുണ്ട് . മലയാള സിനിമാലോകത്തെ തന്റെ ഏറ്റവും മികച്ച സുഹൃത്താണ് മധു എന്ന് ശ്രീവിദ്യ എന്നും അഭിപ്രായപ്പെട്ടിരുന്നു .

4 . ജയൻ – സീമ

മലയാള സിനിമയിലെ ഏറ്റവും മികച്ച ജോഡികളിൽ ഒന്നാണ് ജയനും സീമയും . ഇരുവരും ജോഡികളായി എത്തിയ ഒട്ടേറെ ഹിറ്റ് സിനിമകൾ മലയാള ചലച്ചിത്രലോകത്ത് പിറവിയെടുത്തിട്ടുണ്ട് .”കണ്ണും കണ്ണും” എന്ന മലയാള സിനിമ ഗാനം , ജയനും സീമയും ഒരുമിച്ചഭിനയിച്ച് പ്രേക്ഷകർ ഇന്നും മൂളുന്ന ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്നാണ് .

5 . മോഹൻലാൽ – ശോഭന

മലയാള പ്രേക്ഷക മനസ്സുകൾ ഇന്നും ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്ന മലയാള സിനിമയിലെ ഏറ്റവും മികച്ച ജോഡികളാണ് മോഹൻലാലും ശോഭനയും .ഇവർ ഒരുമിച്ചു വെള്ളിത്തിരയിൽ എത്തുമ്പോൾ പിറവിയെടുക്കുന്നത് അഭിനയമുഹൂർത്തങ്ങൾ അല്ല മറിച്ചു ജീവിതം തന്നെയാണ് . തേന്മാവിന്കൊമ്പത്ത് , മിന്നാരം തുടങ്ങിയ ചിത്രങ്ങൾ അന്നും ഇന്നും ഇനി എന്നും ഒരുപോലെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ചിത്രങ്ങളായിരിക്കും .

6 . മമ്മൂട്ടി – സുഹാസിനി

മമ്മൂട്ടിയും സുഹാസിനിയും വെള്ളിത്തിരയിൽ പ്രേക്ഷകർ കാണാൻ ഇഷ്ടപെടുന്ന മറ്റൊരു ഹിറ്റ് ജോഡിയാണ്‌ . വെറും എട്ട് സിനിമകളിൽ മാത്രമേ അവർ ഒരുമിച്ചഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇന്നും പ്രേക്ഷകർ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ജോഡികളാണിവർ .മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന സിനിമയും “നെറ്റിയിൽ പൂവുള്ള ” എന്ന ഗാനവും ഇന്നും പ്രേക്ഷകർ ഓർക്കുന്നു എങ്കിൽ ഈ ജോഡികൾ അത്രയധികം അവരെ ആകർഷിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമായ തെളിവാണ് .

7 . ജയറാം – ഉർവശി

ജയറാമിന്റെയും ഉർവ്വശിയുടെയും ജോഡി പ്രേക്ഷകർ വളരെയധികം ഇഷ്ടപെടുന്ന ഒന്നാണ് പ്രത്യേകിച്ച് അവർ ഒന്നിച്ചെത്തുന്ന കോമഡി രംഗങ്ങൾ . കടിഞ്ഞൂൽ കല്യാണം എന്ന ഒറ്റ സിനിമ മാത്രം മതി അവർ ഏറ്റവും മികച്ച വെള്ളിത്തിരയിലെ ജോഡികളാണ് എന്ന് തിരഞ്ഞെടുക്കുവാൻ .മാളൂട്ടി , മഴവിൽക്കാവടി തുടങ്ങി നിരവധി ചിത്രങ്ങളാണ് ഇവർ മലയാള സിനിമക്ക് വേണ്ടി സംഭാവന ചെയ്തിരിക്കുന്നത് .

8 . കുഞ്ചാക്കോ ബോബൻ – ശാലിനി

അനിയത്തിപ്രാവ് എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബനും ശാലിനിയും നായിക നായകന്മാരായി വെള്ളിത്തിരയിൽ അരങ്ങേറുന്നത് . ബാലതാരമായി ആളുകളുടെ പ്രിയങ്കരി ആയിരുന്ന ശാലിനി നായികയായി എത്തിയത് ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത് . അന്ന് മുതൽ അവർ ഒരുമിച്ചഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയവയായിരുന്നു . പ്രണയത്തിന്റെ പുതിയ ഒരു മുഖമാണ് അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ കുഞ്ചാക്കോ ബോബനും ശാലിനിയും പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വെച്ചത് .

9 . ദിലീപ് – കാവ്യ മാധവൻ

ഇന്ന് ഭാര്യാഭർത്താക്കന്മാരായ ദിലീപും കാവ്യ മാധവനും ഒരുകാലത്ത് വെള്ളിത്തിരയിലെ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന പ്രണയജോഡികളായിരുന്നു . മീശമാധവൻ , സദാനന്ദന്റെ സമയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇവർ ജോഡികളായി വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട് .

10 . നിവിൻ പോളി – നസ്രിയ

നിവിൻ പോളിയും നസ്രിയയും ആദ്യം ജോഡികളായി ഒരുമിച്ചെത്തിയത് നേരം എന്ന ചിത്രത്തിലൂടെ ആയിരുന്നു . പിന്നീട് അവർ ഒന്നിച്ചഭിനയിച്ച ഓം ശാന്തി ഓശാന, യുവ തുടങ്ങിയ സിനിമകൾ അവരെ പ്രേക്ഷകരുടെ ഇഷ്ടജോഡികളാക്കി മാറ്റുകയായിരുന്നു .

 

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies