ലക്നൗ : സംസ്ഥാനത്തെ മാഫിയ ഡോണുകളെ പാഠം പഠിപ്പിച്ച് യോഗി സർക്കാർ. മാഫിയ ഡോണായ ആതിക് അഹമ്മദ് അനധികൃതമായി നിർമ്മിച്ച ഒരു വീട് കൂടി സർക്കാർ പൊളിച്ചു. ആതിക് അഹമ്മദിന് പുറമേ ഇയാളുടെ കൂട്ടാളികളുടെ വീടുകളും കെട്ടിടങ്ങളും സർക്കാർ പൊളിച്ചിട്ടുണ്ട്.
ആതിക് അഹമ്മദിന്റെ പ്രയാഗ്രാജിലെ 30 കോടി വിലവരുന്ന വീടാണ് സർക്കാർ പൊളിച്ചു കളഞ്ഞത്. പ്രയാഗ്രാജ് വികസന അതോറിറ്റിയും, രാജ്കീയ അസതാനും സംയുക്തമായാണ് നടപടി സ്വീകരിച്ചത്. ആതിക് അഹമ്മദിന്റെ ഭുട്ടോ, അർഷാദ്, കാമു എന്നിവരാണ് സർക്കാർ നടപടി സ്വീകരിച്ച ആതികിന്റെ കൂട്ടാളികൾ. ഭൂട്ടോയുടെ ഉടമസ്ഥതയിലുള്ള രണ്ട് നില ലോഡ്ജും, അർഷാദ്, കാമു എന്നിവരുടെ വീടുകളുമാണ് സർക്കാർ പൊളിച്ച് നീക്കിയത്.
കഴിഞ്ഞ ദിവസം മറ്റൊരു മാഫിയ ഡോണായ ഖാൻ മുബാറകിന്റെ കോടികൾ വിലമതിയ്ക്കുന്ന വീട് സർക്കാർ ഉത്തരവിനെ തുടർന്ന് പൊളിച്ച് നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സമാനമായ രീതിയിൽ വീടും കെട്ടിടങ്ങളും പൊളിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.
Comments