വാസ്തുവിദ്യയുടെ അത്ഭുതം, ബൃഹദിശ്വര ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

വാസ്തുവിദ്യയുടെ അത്ഭുതം, ബൃഹദിശ്വര ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2020, 10:30 am IST
FacebookTwitterWhatsAppTelegram

തമിഴ്നാട്ടിലെ തഞ്ചാവൂരിൽ കാവേരി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രമാണ് ബൃഹദിശ്വര ക്ഷേത്രം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായ ബൃഹദിശ്വര ക്ഷേത്രം, ദ്രാവിഡ വാസ്തുവിദ്യയുടെ മാതൃകാപരമായ ഉദാഹരണങ്ങളിൽ ഒന്നാണ് .

ദക്ഷിണ മേരു എന്നറിയപ്പെടുന്ന ബൃഹദിശ്വര ക്ഷേത്രം പുരാതന തമിഴ് നാട് ഭരിച്ചിരുന്ന ചോള ചക്രവർത്തിയായ രാജ രാജ ചോളയുടെ നേതൃത്വത്തിലാണ് പണികഴിപ്പിച്ചത് . ക്ഷേത്രത്തിന്റെ കഥകൾ ബൃഹദിശ്വര ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുള്ളത് പോലെ മറ്റൊരു ക്ഷേത്രത്തിലും കൊത്തിവെച്ചിട്ടുണ്ടാവില്ല . ക്ഷേത്രത്തിലെ ഒരു കല്ലിൽ കൊത്തിയിട്ടുള്ള 107 ഖണ്ഡികയുള്ള വിശദമായ ലിഖിതങ്ങളിൽ ക്ഷേത്രത്തിന്റെ നിർമ്മാണത്തെ കുറിച്ചും , ആചാരങ്ങളെ കുറിച്ചും , വഴിപാടുകളെ കുറിച്ചും , ഒരിക്കൽ ലഭിച്ചിട്ടുള്ള സമ്മാനങ്ങളെ കുറിച്ചും പറഞ്ഞിരിക്കുന്നു . ക്ഷേത്രത്തിന്റെ സ്ഥാപകനായ രാജ രാജ ചോളയെക്കുറിച്ചും ലിഖിതങ്ങളിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് .ആയിരം വർഷങ്ങൾക്ക് മേൽ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ഇന്നും നിത്യ പൂജ നടക്കുന്നു . നിരവധി ഭക്തരാണ് എന്നും ഈ ക്ഷേത്രത്തിൽ എത്തി ചേരുന്നത് .

ലോക പൈതൃക സ്ഥലമായി നിയുക്തമാക്കപ്പെട്ട ചോള കാലഘട്ടത്തിലെ ഒരു കൂട്ടം ക്ഷേത്രങ്ങളുടെ ഭാഗമാണ് ബൃഹദിശ്വര ക്ഷേത്രവും . ചോള ക്ഷേത്രങ്ങൾ എല്ലാം തന്നെ തമിഴ് വാസ്തുവിദ്യ രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത് . ഉയർന്ന മതിലുകൾ , കോട്ട പോലുള്ള പ്രവേശന കവാടങ്ങൾ , അകത്ത് പ്രത്യേക മുറികൾ , നീളമുള്ള ഇടനാഴികൾ , ചുവരുകളിൽ ശിവ ഭഗവാന്റെ ചിത്രങ്ങൾ എന്നിവയെല്ലാം തന്നെ ചോള ക്ഷേത്രങ്ങളുടെ സവിശേഷതയാണ് .

മറ്റ് ചോള ക്ഷേത്രങ്ങളുമായി ബൃഹദിശ്വര ക്ഷേത്രത്തിന് സാമ്യം ഉണ്ടെങ്കിലും , ക്ഷേത്രത്തിന്റെ വലിപ്പത്തിന്റെ കാര്യത്തിലും വസ്തുവിദ്യയിൽ നിറഞ്ഞു നിൽക്കുന്ന അത്ഭുതകരമായ കാര്യങ്ങളിലും ഇത് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തത പുലർത്തുന്നു .

ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ഈ ക്ഷേത്രം എങ്ങിനെയാണ് നിർമ്മിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും അത്ഭുതം പ്രകടിപ്പിക്കുന്നു . കാരണം ക്ഷേത്രത്തിന്റെ അൻപത് മൈൽ ചുറ്റളവിൽ എവിടെയും കരിങ്കല്ലുകൾ കാണാനില്ല . എന്നിട്ടും 130,000 ടൺ കരിങ്കല്ല് (അവയിൽ പല കരിങ്കല്ലുകളും മനുഷ്യർക്ക് അനക്കാൻ പോലും സാധിക്കാത്ത അത്ര വലുതാണ് ) കൊണ്ടാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് . കല്ലുകൾ തമ്മിൽ പരസ്പരം കോർത്താണ് നിർമ്മിച്ചിരിക്കുന്നത് . കൂടാതെ ഇത് കട്ടിയുള്ള കരിങ്കല്ലിൽ കൊത്തിയെടുത്തിട്ടുള്ളവയുമാണ് . ക്ഷേത്രത്തിന്റെ മുൻപിലായി ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ശിവ ഭഗവാന്റെ വാഹനമായ നന്ദിയുടെ വിഗ്രഹവും ഉണ്ട് .

ആയിരത്തിലധികം ആനകൾ അൻപത് മൈൽ അകലെ നിന്ന് ക്ഷേത്ര നിർമ്മാണം നടത്താനുള്ള കരിങ്കല്ലുകൾ കൊണ്ട് വന്നു എന്നാണ് കരുതപ്പെടുന്നത് . കല്ലുകൾ പൊട്ടിക്കാൻ തൊഴിലാളികൾ ഒരു പ്രത്യേക രീതിയാണ് ഉപയോഗിച്ചിരുന്നത് എന്ന് കണക്കാക്കുന്നു . കല്ലുകളിൽ ദ്വാരങ്ങൾ ഉണ്ടാക്കുകയും അതിൽ തടി കഷണങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു . മഴ പെയ്യുമ്പോൾ തടി കഷ്ണം വീർക്കുകയും പാറ പൊട്ടുകയും ചെയ്യുന്നു .

ക്ഷേത്രഗോപുരത്തിന്റെ മുകളിൽ സ്ഥാപിച്ചിട്ടുള്ള കല്ലിൽ കൊത്തിയെടുത്ത മഹാലിംഗത്തിന് 80 ടൺ ഭാരവും 23 അടി ചുറ്റളവും 9 അടി ഉയരവുമുണ്ട്.ക്ഷേത്രത്തിന്റെ ചുവരുകളിൽ ശിവ ഭഗവാന്റെയും ചോള മഹാസാമ്രാജ്യത്തിന്റെ കരുത്തു വിളിച്ചോതുകയും ചെയ്യുന്ന ധാരാളം ചിത്രങ്ങൾ വരച്ചിട്ടുണ്ട് . ചിത്രങ്ങൾ വരയ്‌ക്കാൻ വേണ്ടിയുള്ള ചായക്കൂട്ടുകൾ ഉണ്ടാക്കിയിരിക്കുന്നത് ഔഷധസസ്യങ്ങളിൽ നിന്നും , നിറമുള്ള ഇലകളിൽ നിന്നും , പൂക്കളിൽ നിന്നുമൊക്കെയാണ് . ഈ ചിത്രങ്ങളുടെ ശോഭ ആ കാലഘട്ടത്തിൽ വരച്ച മറ്റു ചിത്രങ്ങളേക്കാൾ ഇന്നും എടുത്ത് നിൽക്കുന്നു .

കൊറോണ മഹാമാരിക്ക് ശേഷം ടൂറിസം മേഖല വീണ്ടും ഉണർന്നു കഴിയുമ്പോൾ തമിഴ് നാട്ടിലേക്കു ഒരു യാത്ര പരിഗണിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ബൃഹദിശ്വര ക്ഷേത്രം കൂടി ഉൾപെടുത്താൻ ഓർക്കുക .

ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies