മകനെ അനുഗ്രഹിച്ച സിഖ് ഗുരുവിനോട് ജഹാംഗീർ ചെയ്ത കൊടിയ ക്രൂരത
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മകനെ അനുഗ്രഹിച്ച സിഖ് ഗുരുവിനോട് ജഹാംഗീർ ചെയ്ത കൊടിയ ക്രൂരത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2020, 10:42 am IST
FacebookTwitterWhatsAppTelegram

പത്ത് സിഖ് ഗുരുക്കന്മാരിലെ അഞ്ചാമൻ ആയിരുന്നു 1563ൽ ജനിച്ച സിഖ് ഗുരു അർജൻ ദേവ്. മുഗൾ ഭരണാധികാരിയായിരുന്ന ജഹാംഗീറിന്റെ 5 ദിവസത്തെ ഉപദ്രവത്തിന് ശേഷം അർജൻ ദേവ് 1606 ജൂൺ 16ന് മരണത്തിന് കീഴടങ്ങി.

സിഖ് ഗുരു അർജൻ ദേവിന്റെ നേതൃത്വത്തിൽ ആണ് അമൃത്സറിലെ സുവർണ്ണക്ഷേത്രനിർമ്മാണം ആരംഭിച്ചത്.

മുഗൾ രാജാക്കന്മാരുടെ ക്രൂരതയാൽ ജീവൻ നഷ്ടപ്പെട്ട സിഖ് ഗുരുക്കന്മാരിലെ ആദ്യ വ്യക്തി കൂടിയായിരുന്നു അർജൻ ദേവ്. മറ്റുമതങ്ങളിൽ വിശ്വസിക്കുന്നവരോടുള്ള മുഗൾ രാജാക്കന്മാരുടെ വിരോധമാണ് ഇത്തരം സംഭവങ്ങൾക്കടിസ്ഥാനം.

സിഖ് മതത്തോടും സിഖ് ഗുരുക്കന്മാരോടുമുള്ള ജഹാംഗീറിന്റെ വിരോധം മൂലം 1606ൽ അർജൻ ദേവിനെ ലാഹോർ കോട്ടയിൽ തടവിലാക്കി. ജഹാംഗീറിന്റെ പുത്രനായ ഖുസ്രാവിനെ അനുഗ്രഹിച്ചു എന്നതായിരുന്നു കാരണം. തടങ്കലിലാക്കിയ ശേഷം ഗുരുവിനോട് 2 ലക്ഷം രൂപ പിഴയായി അടയ്‌ക്കണമെന്ന് ജഹാംഗീർ പറഞ്ഞു. അർജൻ ദേവ് എഴുതിയ ആദി ഗ്രന്ഥ് എന്ന പുസ്തകത്തിൽ മറ്റുമതങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ ഉണ്ടെന്നും എത്രയും പെട്ടെന്ന് ആ ഭാഗങ്ങൾ മാറ്റണമെന്നും ജഹാംഗീർ പറഞ്ഞു. എന്നാൽ താൻ എഴുതിയ പുസ്തകത്തിൽ മാറ്റങ്ങൾ വരുത്തില്ല എന്ന് അർജൻ ദേവ് ഉറപ്പിച്ചുപറഞ്ഞു. തന്നെ അനുസരിക്കാത്ത അർജൻ ദേവിനെ ശിക്ഷിക്കാൻ ജഹാംഗീർ തീരുമാനിച്ചു. പിന്നീടുള്ള 5 ദിവസത്തെ ക്രൂരമായ പീഡനങ്ങൾക്ക് ശേഷം അദ്ദേഹം മരണത്തിന് കീഴടങ്ങി.

ഒന്നാം ദിവസം

അർജൻ സിംഗിന് കഴിക്കാൻ ഭക്ഷണമോ കുടിക്കാൻ പാനീയമോ നൽകിയില്ല. ഉറങ്ങാൻ പോലും സമ്മതിച്ചില്ല. എല്ലാം ശാന്തമനസ്സോടെ അദ്ദേഹം സഹിച്ചു. സിമ്രാനിൽ മുഴുകിയിരുന്ന അദ്ദേഹത്തിന്റെ ചുണ്ടുകൾ “വഹേഗുരു, വഹേഗുരു, വഹേഗുരു” എന്ന് ആവർത്തിച്ചുകൊണ്ടേയിരുന്നു. കൂടാതെ ഗുർബാനിയിലെ ഷബാദും ആലപിച്ചുകൊണ്ടേയിരുന്നു.

രണ്ടാം ദിവസം

ഒരു വലിയ ചെമ്പ് പാത്രത്തിൽ ഗുരുവിനോട് കയറിയിരിക്കാൻ നിർദ്ദേശം നൽകി. ശേഷം പാത്രത്തിൽ വെള്ളം നിറയ്‌ക്കുകയും താഴെ തീ കത്തിക്കുകയും ചെയ്തു. വെള്ളം തിളയ്‌ക്കാൻ തുടങ്ങി. ഗുരുവിന്റെ ശരീരത്തിൽ കുമിളകൾ ഉണ്ടായി. അപ്പോഴും ഗുരു ശാന്തനായി ഇരുന്നു. അദ്ദേഹം വേദന കൊണ്ട് കരയുകയോ ഉറക്കെ ശബ്ദം ഉണ്ടാക്കുകയോ ചെയ്തില്ല. തന്നെ വേദനിപ്പിക്കുന്ന അവരോട് ഒരു തരത്തിലും അദ്ദേഹത്തിന് ദേഷ്യം തോന്നിയില്ല. അപ്പോഴും “വഹേഗുരു, വഹേഗുരു, വഹേഗുരു” എന്ന് തന്നെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു.

മൂന്നാം ദിവസം

അർജൻ ദേവിനോട് ചൂടുവെള്ളത്തിൽ ഇരിക്കാൻ നിർദ്ദേശം നൽകി. ശേഷം ഇരുമ്പ് പാത്രത്തിലിട്ട് ചൂടാക്കിയ മണ്ണ് ഇദ്ദേഹത്തിന്റെ ദേഹത്ത് ഇട്ടുകൊണ്ടിരുന്നു. അപ്പോഴും അദ്ദേഹം ശാന്തനായി ഇരുന്നുകൊണ്ട് “വഹേഗുരു, വഹേഗുരു, വഹേഗുരു” എന്ന് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം കരയുകയോ ദേഷ്യപ്പെടുകയോ ഉണ്ടായില്ല.

നാലാം ദിവസം

ഒരു ഇരുമ്പ് പാത്രം അടുപ്പിൽ വെച്ചതിന് ശേഷം അതിൽ കയറിയിരിക്കാൻ ഗുരുവിന് നിർദ്ദേശം നൽകി. തുടർന്ന് ഇരുമ്പ് പാത്രം ചൂടുകൊണ്ട് ചുവപ്പ് നിറം ആകുന്ന വരെ അവർ തീ കത്തിച്ചുകൊണ്ടിരുന്നു. ശേഷം ചൂട് മണ്ണ് ഇദ്ദേഹത്തിന്റെ ദേഹത്ത് ഇടുകയും ചെയ്തു. കരയാനോ ദേഷ്യപ്പെടാനോ നിൽക്കാതെ ശാന്തനായി ഇരുന്ന് “വഹേഗുരു, വഹേഗുരു, വഹേഗുരു” എന്ന് ആവർത്തിച്ചുകൊണ്ടേയിരുന്നു.

അഞ്ചാം ദിവസം

അഞ്ചാം ദിവസം രവി നദിയിൽ കുളിക്കാൻ നിർദ്ദേശം നൽകി. ചൂടുകൊണ്ട് ഉണ്ടായ കുമിളകളിലും പൊള്ളലുകളിലും തണുത്ത വെള്ളം സ്പർശിക്കുമ്പോൾ വേദന കൂടുമെന്ന് അവർ കരുതിയിരിക്കണം. “എന്റെ ദൈവത്തിന്റെ ഇഷ്ടം അങ്ങനെയാണെങ്കിൽ അത് നടക്കട്ടെ” എന്ന് ഗുരു പറഞ്ഞു. ഗുരു നദിയിൽ മുങ്ങിയതും പ്രകാശം ഉണ്ടാകുകയും അദ്ദേഹം പ്രകാശത്തിൽ ലയിച്ചുചേർന്നു എന്നും പറയപ്പെടുന്നു.

 

സിഖ് മതത്തിലെ ആദ്യ രക്തസാക്ഷി ഗുരുവായി അർജൻ ദേവ് അറിയപ്പെടുന്നു.

Tags: sikh
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies