റിയാദ് : സൗദി അറേബ്യയിൽ കൊറോണ വൈറസിൽ നിന്നുള്ള വീണ്ടെടുക്കൽ നിരക്ക് 95.38 ശതമാനം കടന്നതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് സ്ഥിരീകരിച്ച ആകെ 334605 രോഗികളിൽ 319154 പേർ പൂർണ്ണമായും രോഗമുക്തി നേടി. 4768 പേരാണ് കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ മരണമടഞ്ഞത്.
നിലവിൽ ചികിത്സയിൽ കഴിയുന്നത് 10683 രോഗികൾ ആണെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 418 പുതിയ കൊറോണ വൈറസ് കേസുകളും 612 രോഗമുക്തിയും 29 മരണങ്ങളും ആണ് സൗദിയിൽ സ്ഥിരീകരിച്ചിട്ടുള്ളത്.
Comments