ഗുഹക്കുളളിലെ ജരണി നരസിംഹ സ്വാമി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ഗുഹക്കുളളിലെ ജരണി നരസിംഹ സ്വാമി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2020, 09:41 am IST
FacebookTwitterWhatsAppTelegram

ഭാരതത്തില്‍ വ്യത്യസ്തമായ ഒരുപാട് ക്ഷേത്രങ്ങളുണ്ട്. ഇവയെ  വ്യത്യസ്തമാക്കുന്നത് വിവിധ തരത്തിലുളള ആചാരങ്ങള്‍, ക്ഷേത്രത്തിലെ വാസ്തുപരമായ പ്രത്യേകതകള്‍, ചരിത്രപരമായ പ്രത്യേകതകള്‍ തുടങ്ങിയ ഒരുപാട് കാര്യങ്ങളാണ്. അതുപോലെ ഏറെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് ജരണി നരസിംഹ സ്വാമി ക്ഷേത്രം. കര്‍ണ്ണാടകയിലെ ബീദറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരുപാട് പൗരാണിക പ്രത്യേകതകളും ഐതിഹ്യങ്ങളും വ്യത്യസ്‌കമായ കഥകളും നിറഞ്ഞു നില്‍ക്കുന്നന്ന ക്ഷേത്രങ്ങളാണ് കര്‍ണാടകയിലെ മിക്ക ക്ഷേത്രങ്ങളും. വിശ്വാസികളുടെ മനസ്സില്‍ സ്ഥാനം പിടിക്കുന്ന അത്രയും മനോഹരവും വ്യത്യസ്തവുമാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍ ഓരോന്നും. അതുപ്പോലെ ആരേയും ആകര്‍ഷിക്കുന്ന ഒന്നാണ് ജരണി നരസിംഹ സ്വാമി ക്ഷേത്രം. വിഷ്ണുവിന്റെ അവതാരമായ നരസിംഹമാണ് ഇവിടുത്തെ പ്രതിഷ്ഠ.

ഗുഹയില്‍ സ്ഥിതി ചെയ്യുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത്. വെള്ളം നിറഞ്ഞു നില്‍ക്കുന്ന തുരങ്കത്തിനുള്ളിലൂടെ പോയാല്‍ മാത്രമേ ഈ പ്രതിഷ്ഠയെ പോയാല്‍ മാത്രമേ ഈ പ്രതിഷ്ഠയെ കാണാന്‍ സാധിക്കുകയുള്ളൂ. ഗുഹക്കുള്ളിലെ നരസിംഹ പ്രതിഷ്ഠയെ കാണാന്‍ സാധിക്കുകയുള്ളൂ. ഈ ക്ഷേത്രത്തിലെ അത്ഭുതമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഒന്നും ഇതുതന്നെയാണ്. കൂടാതെ ഗുഹയ്‌ക്കുള്ളിലുളള ചുണ്ണാമ്പ് കല്ലുകളില്‍ പ്രതിഫലിച്ചു കാണുന്ന നരസിംഹ സ്വാമിയുടെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരു അത്ഭുതം. അഞ്ച് അടി വരെ വെള്ളമുളള തുരങ്കത്തിലൂടെ ഗുഹയ്‌ക്കുള്ളിലെ ക്ഷേത്രത്തിലേയ്‌ക്ക് വരിനിന്നാണ് പോവുകേണ്ടത്.

ശ്രീകോവില്‍ ഉള്‍പ്പെടുന്ന ക്ഷേത്രം വളരെ ചെറുതായതിനാല്‍ പരമാവധി എട്ട് ആളുകള്‍ക്കു മാത്രമേ ഒരേ സമയം ക്ഷേത്രത്തിനകത്തേയ്‌ക്ക് പ്രവേശിക്കാന്‍ സാധിക്കുകയുളളൂ. ഹിരണ്യകശിപുവിനെ കൊല്ലാനായിട്ടാണ് മഹാവിഷ്ണു തന്റെ നരസിംഹാവതാരം എടുത്തത്. എന്നാല്‍ ഹിരണ്യകശിപുവിനെ വധിച്ചതിനു ശേഷവും തന്റെ കലിയടങ്ങാതിരുന്ന നരസിംഹം ഝാരാസുര എന്ന അസുരനു നേരെ ചാടി വീണു. എന്നാല്‍ കടുത്ത ശിവഭക്തനായിരുന്ന ഝാരാസുരന്‍ ശിവ ഭഗവാനെ വിളിച്ചു പ്രാര്‍ഥിച്ചു എങ്കിലും മരണം ഒഴിവാക്കുവാനായില്ല. അങ്ങനെ മരിക്കുന്നതിനു മുന്‍പായി താന്‍ വസിക്കുന്ന ഗുഹയില്‍ പോയി താമസിക്കണമെന്നും അവിടെ തന്നെ തേടി വരുന്നവര്‍ക്ക് ആവശ്യമായ അനുഗ്രഹങ്ങള്‍ നല്കണമെന്നും അവസാന ആഗ്രഹം ആവശ്യപ്പെട്ടുവെന്നും അങ്ങനെയാണ് നരസിംഹം ഇവിടെ എത്തിയതെന്നുമാണ് ഐതീഹ്യം.

 

Tags: Karnataka
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies