Thursday, March 4 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home Yatra

ചുണ്ണാമ്പ് കല്ലിൽ നിന്നും ഉണ്ടായ ശിവലിംഗവും, പാതാള ഗംഗയും; ആന്ധ്രപ്രദേശിലൂടെ ഭൂമിക്കടിയിലേക്ക്

by Web Desk
Oct 3, 2020, 11:25 am IST
ചുണ്ണാമ്പ് കല്ലിൽ നിന്നും ഉണ്ടായ ശിവലിംഗവും, പാതാള ഗംഗയും;  ആന്ധ്രപ്രദേശിലൂടെ ഭൂമിക്കടിയിലേക്ക്

ഭൂമിക്കടിയിലേക്ക് ഒരു യാത്ര പോകാം. സാഹസികതയെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ യാത്രയെയും ഇഷ്ടപ്പെടുമെന്ന് തീർച്ച.ഗുഹ എന്നർത്ഥം വരുന്ന ബിലം എന്ന സംസ്കൃത പദത്തിൽ നിന്നാണ് ബേലം എന്ന വാക്ക് ഉണ്ടായത്.                                                                                                                                                                                                                                                                                                                                                       

ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ ബേലം ഗ്രാമത്തിലാണ് ഭൂമിക്കടിയിലേക്ക് നമ്മെ കൊണ്ടുപോകുന്ന ബേലം ഗുഹയെ കാണാൻ സാധിക്കുക. ഏകദേശം 2 കിലോമീറ്റർ ദൂരം കാൽനടയായി യാത്രചെയ്താൽ ഭൂനിരപ്പിൽ നിന്നും 150 അടി താഴ്ചയിലേക്ക് നിങ്ങൾക്ക് എത്താൻ സാധിക്കും. ജൈന-ബുദ്ധ സന്യാസിമാർ ഈ ഗുഹകൾ ഉപയോഗിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഗുഹകളിൽ നിന്നും കണ്ടെടുത്ത മൺപാത്രങ്ങളും മറ്റും ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിൽ ബേലം ഗുഹകൾക്കുള്ള പ്രാധാന്യം തെളിയിക്കുന്നതാണ്.

1884ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനും ജിയോളജിസ്റ്റുമായ റോബർട്ട് ബ്രൂസ് ഫൂട്ട് ആണ് ഈ ഗുഹകളുടെ ചരിത്രപ്രാധാന്യം മനസിലാക്കുന്നത്. അതിന് ശേഷം ബിസി 4500 കാലഘട്ടത്തിലെ ധാരാളം മൺപാത്രങ്ങൾ, ജൈന-ബുദ്ധ സന്യാസിമാർ ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഇവിടെ നിന്ന് കണ്ടെത്തുകയുണ്ടായി. ഏകദേശം ഒരു നൂറ്റാണ്ടോളം ഈ ഗുഹയെ പലരും മറന്നു. പിന്നീട് 1982-1983 കാലഘട്ടത്തിൽ ഹെർബെർട്ട് ഡാനിയൽ ജിബൗറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായ പരിശോധന നടത്തുകയുണ്ടായി. ചുണ്ണാമ്പും ഉപ്പുവെള്ളം കൊണ്ടും നിർമ്മിച്ച ഈ ഗുഹകൾ 2002ലാണ് സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നത്. മേഘാലയിലെ ക്രെം ലിയാറ്റ് പ്രഹയ്ക്ക് ശേഷം സഞ്ചാരികൾക്കായി തുറന്നു കൊടുത്ത വലിയ ഗുഹയാണ് ഇത്.

ചുണ്ണാമ്പുകല്ലിൽ നിന്നും തനിയെ രൂപപ്പെട്ട പൂച്ച വാതിൽ എന്ന ഇവിടത്തെ പ്രവേശനകവാടത്തിന് സിംഹത്തിന്റെ തലയുടെ രൂപമാണ് ഉള്ളത്.

3.5 കിലോമീറ്റർ ദൂരം ഉണ്ടെങ്കിലും 1.5 കിലോമീറ്റർ വരെ മാത്രമേ സന്ദർശകർക്ക് സഞ്ചരിക്കാൻ അനുവാദമുള്ളൂ.

വർഷങ്ങളോളം ഇവിടത്തെ ജനങ്ങൾ മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്ന ചവറ്റുകുട്ടയായിരുന്നു ഈ ഗുഹ. പിന്നീട് ആന്ധ്രപ്രദേശ് സർക്കാർ മുൻകയ്യെടുത്ത് ഗുഹ വൃത്തിയാക്കുകയും ഇപ്പോൾ സംരക്ഷിച്ച് പോരുകയും ചെയ്യുന്നു.

ഈ ഗുഹയിൽ നിന്നും കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങൾ അനന്തപ്പൂരിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

ചുണ്ണാമ്പ് കല്ലിൽ നിന്നും ഉണ്ടായ ശിവലിംഗം മുതൽ നിരവധി ശില്പങ്ങളെ നിങ്ങൾക്ക് കാണാൻ സാധിക്കും.

വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന പാതാളഗംഗയും നിങ്ങൾക്ക് ഈ ഗുഹയ്‌ക്കുള്ളിൽ കാണാൻ സാധിക്കും. ഇത് വഴി അപ്രത്യക്ഷമാകുന്ന പാതാളഗംഗ ബേലം ഗ്രാമത്തിലെ കിണറിൽ ഒഴുകിയെത്തുന്നു എന്നാണ് പറയുന്നത്.

പ്രവേശന കവാടത്തിന് സമീപം കാണപ്പെടുന്ന ധ്യാൻ മന്ദിർ അഥവാ മെഡിറ്റേഷൻ ഹാൾ ആണ് മറ്റൊരു പ്രത്യേകത. പണ്ടുകാലങ്ങളിൽ ബുദ്ധ സന്യാസിമാർ ഇവിടെയിരുന്ന് ധ്യാനിക്കാറുണ്ട് എന്നാണ് പറയപ്പെടുന്നത്.

ഗുഹക്കുള്ളിൽ സംഗീതത്തിന്റെ മാറ്റൊലി സൃഷ്ടിക്കുന്ന സപ്തസ്വരല ആണ് മറ്റൊരു പ്രത്യേകത. ഗുഹയുടെ ഈ ഭാഗം 2006ലാണ് ജനങ്ങൾക്ക്   തുറന്നുകൊടുത്തത്.

കുർണൂലിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ബേലം ഗ്രാമം.

ഗുഹയിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കുമ്പോൾ വായുവിലെ ഓക്സിജന്റെ അളവ് കുറയുന്നത് മൂലം ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടും. അതിനാൽ തന്നെ സാഹസികതയെ ഇഷ്ടപ്പെടുന്നവരാണ് കൂടുതലായും ഇവിടെ എത്തുന്നത്.

ആഗസ്റ്റ് മുതൽ നവംബർ വരെയുള്ള സമയമാണ് ബേലം ഗുഹ സന്ദർശിക്കാനുള്ള അനുയോജ്യമായത്.

വാര്‍ത്തകള്‍ കാണാനും വായിക്കാനും ജനം ടിവി മൊബൈല്‍ ആപ് ഡൌണ്‍ലോഡ് ചെയ്യൂ.
Tags: travel#Indian_places#belum_cave#andhrapradesh#caves
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

ബോട്ട് റൈഡും…. വെളളചാട്ടങ്ങളും….വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കക്കയം

ബോട്ട് റൈഡും…. വെളളചാട്ടങ്ങളും….വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കക്കയം

സഞ്ചാരികളെ ആകര്‍ഷിക്കുന്ന തലസ്ഥാനത്തെ കടല്‍ കാഴ്ചകള്‍

സഞ്ചാരികളെ ആകര്‍ഷിക്കുന്ന തലസ്ഥാനത്തെ കടല്‍ കാഴ്ചകള്‍

250 രൂപ മുടക്കിയാല്‍ മൂന്നാറില്‍ ചുറ്റിയടിക്കാം

250 രൂപ മുടക്കിയാല്‍ മൂന്നാറില്‍ ചുറ്റിയടിക്കാം

പാറക്കെട്ടുകളും, ചെറുകയങ്ങളും നിറഞ്ഞ കടവുപുഴ വെള്ളച്ചാട്ടം

പാറക്കെട്ടുകളും, ചെറുകയങ്ങളും നിറഞ്ഞ കടവുപുഴ വെള്ളച്ചാട്ടം

വിനോദ സഞ്ചാരികള്‍ക്കായി ഭൂതത്താന്‍കെട്ടില്‍ ബോട്ടിംഗ് പുനരാരംഭിച്ചു

വിനോദ സഞ്ചാരികള്‍ക്കായി ഭൂതത്താന്‍കെട്ടില്‍ ബോട്ടിംഗ് പുനരാരംഭിച്ചു

ഓന്തുംപാറ , അധികമാരും അറിയാത്ത പ്രകൃതിയുടെ സൗന്ദര്യം

ഓന്തുംപാറ , അധികമാരും അറിയാത്ത പ്രകൃതിയുടെ സൗന്ദര്യം

Load More

Latest News

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇറാഖില്‍ സ്വാധീനം ശക്തമാക്കി ഇസ്ലാമിക് സ്റ്റേറ്റ് ; മൂന്ന് ആഴ്ചക്കിടെ നടത്തിയത് ഏഴ് ഭീകരാക്രമണങ്ങള്‍ ; 11 ഭീകരരെ സുരക്ഷാ സേന വധിച്ചു

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര താവളത്തിന് നേരെ വ്യോമാക്രമണം; നാല് ഭീകരർ കൊല്ലപ്പെട്ടു

വാളയാര്‍ കേസ്; കൊലപാതക സാധ്യത അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് തെറ്റിദ്ധരിപ്പിച്ചതായി പെണ്‍കുട്ടിയുടെ പിതാവ്

വാളയാർ കേസ്; സംസ്ഥാന സർക്കാർ ഇറക്കിയത് വിജ്ഞാപനം മാത്രമെന്ന് കേന്ദ്രം

ജാഗ്വറിന്റെ ആദ്യ സമ്പൂർണ ഇലക്ട്രിക് എസ് യുവി ജാഗ്വർ ഐ-പേസ് ഇന്ത്യൻ വിപണിയിലേക്ക്

സമ്പൂർണ ഇലക്ട്രിക് എസ് യുവിയുമായി ജാഗ്വാർ; ഐ-പേസ് 23ന് എത്തും

തോമസ് ഐസക്കും സുധാകരനും ഉൾപ്പെടെ അഞ്ചു മന്ത്രിമാർ മത്സരിക്കേണ്ടതില്ല; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം

തോമസ് ഐസക്കും സുധാകരനും ഉൾപ്പെടെ അഞ്ചു മന്ത്രിമാർ മത്സരിക്കേണ്ടതില്ല; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനം

ഭൂമിയിലെ ഓക്‌സിജന്റെ അളവ് വളരെ വേഗം കുറയുന്നു; പകരക്കാരനെ കണ്ടെത്തണമെന്ന് ശാസ്ത്രജ്ഞർ

ഭൂമിയിലെ ഓക്‌സിജന്റെ അളവ് വളരെ വേഗം കുറയുന്നു; പകരക്കാരനെ കണ്ടെത്തണമെന്ന് ശാസ്ത്രജ്ഞർ

കൊറോണക്കിടയിലും ദൃഢമായ ബന്ധം; ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എസ് ജയ്ശങ്കർ

കൊറോണക്കിടയിലും ദൃഢമായ ബന്ധം; ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി എസ് ജയ്ശങ്കർ

ടോൾ പിരിക്കാൻ ശ്രീരാമൻ അനുവാദം തന്നിട്ടുണ്ടോ?; രാമക്ഷേത്രത്തിനായുള്ള ധനസമാഹരണ യജ്ഞത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ്

ടോൾ പിരിക്കാൻ ശ്രീരാമൻ അനുവാദം തന്നിട്ടുണ്ടോ?; രാമക്ഷേത്രത്തിനായുള്ള ധനസമാഹരണ യജ്ഞത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ്

അക്രമികള്‍ തട്ടിക്കൊണ്ടു പോയ എട്ടു വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി ബംഗളൂരു പൊലീസ്; 6 പേര്‍ അറസ്റ്റില്‍

കണ്ണൂരിൽ ക്വാറിക്കെതിരെ സമരം ചെയ്ത നാട്ടുകാർക്കെതിരെ പോലീസ് അതിക്രമം

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist