ശ്രീലങ്കയുടെ ഭംഗി ആസ്വദിക്കാനൊരുങ്ങുന്നവർക്ക് ഇത് സുവർണകാലം. ലളിതമായച ഇ-വിസ സംവിധാനമാണ് ശ്രീലങ്ക അവതരിപ്പിച്ചത്. ഇതിനായി പുതിയ വിസ പോലർട്ടലും നിലവിൽ വന്നു.
www.srilankaevisa.lk. എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം ഓൺലൈൻ ആപ്ലിക്കേഷൻ പൂരിപ്പിച്ചാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. പാസ്പോർട്ട്, ഫോട്ടോ എന്നിവയും ആവശ്യമാണ്. അപേക്ഷ സമർപ്പിച്ച് ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ വഴി സ്റ്റാറ്റസ് പരിശോധിക്കാം. ശ്രീലങ്കയിലെത്തുമ്പോൾ ഇ-വിസയുടെ കോപ്പി കൈയിൽ കരുതണം.
നിലവിലുള്ള ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) രീതിക്ക് പകരമാണ് ഇ-വിസ സംവിധാനം നിലവിൽ വന്നത്. കപ്പൽ, വിമാന മാർഗത്തിലൂടെ സഞ്ചരിക്കേണ്ടവർക്ക് ഇ-വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. നൈജീരിയ, കാമറൂൺ, സിറിയ, ഘാന, ഐവറികോസ്റ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത്തരത്തിൽ വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ഈ രാജ്യക്കാർ എംബസ് വഴിയാണ് അപേക്ഷിക്കേണ്ടത്.