അബുദാബി: രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് നിരയെ പിടിച്ചുകെട്ടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
ടീം സ്‌കോര്‍ 27ല്‍ നില്‍ക്കുമ്പോള്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ(5) വിക്കറ്റാണ് രാജസ്ഥാന് അദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ വമ്പന്‍ അടിക്കാരായ ജോസ് ബട്‌ലറും(22) സഞ്ജു സാംസണും(4) പുറത്തായതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. മധ്യനിരയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച റോബിന്‍ ഉത്തപ്പ 17 റണ്‍സെടുത്ത് പുറത്തായി. 39 പന്തില്‍ 47 റണ്‍സെടുത്ത മഹിപാല്‍ ലൊംറോറാണ് രാജസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. അവസാന നിമിഷം ആഞ്ഞടിച്ച രാഹുൽ തെവാതിയ 12 പന്തിൽ 3 സിക്സറുകൾ ഉൾപ്പെടെ 24 റൺസ് നേടി പുറത്താകാതെ നിന്നു.
കഴിഞ്ഞ മത്സരങ്ങളില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന ബാംഗ്ലൂര്‍ ബൗളര്‍മാര്‍ ഇന്ന് അച്ചടക്കമുള്ള പ്രകടനമാണ് പുറത്തെടുത്തത്. 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചഹലിന്റെ പ്രകടനമാണ് രാജസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് പോകാതെ പിടിച്ചുനിര്‍ത്തിയത്. ഇസ്രു ഉഡാന രണ്ട് വിക്കറ്റും നവ്ദീപ് സൈനി ഒരു വിക്കറ്റും സ്വന്തമാക്കി.















