തടി കുറയ്‌ക്കായി നമ്മള്‍ പലവഴികളും പരീക്ഷിക്കുന്നു. എന്നാല്‍ തടി കുറഞ്ഞാലും വയറു കുറയുന്നില്ല എന്നതാണ് ഭൂരിഭാഗവും ആളുകളുടേയും പ്രശ്‌നം. വയറു കുറയ്‌ക്കാനായി വ്യായാമം ചെയ്യുന്നതിനു പുറമേ ചില നാടന്‍ വഴികള്‍ ഉണ്ട. അവ ഏതൊക്കെയാണെന്നു നോക്കാം.
1. വെള്ളമാണ് ആദ്യത്തെ വഴി. ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിയ്‌ക്കുന്നത്. വയറ്റിലെ കൊഴുപ്പിനെ പുറന്തള്ളാന്‍ സഹായിക്കുന്നു.
2. ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ നീരും തേനും ചേര്‍ത്തു രാവിലെ വെറും വയറ്റില്‍ കഴിയ്‌ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്‌ക്കാന്‍ സഹായിക്കും.
3. മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. അതിനാല്‍ മധുരത്തിനു പകരമായി തേനുപയോഗിക്കുക.
4. വയര്‍ കുറയാന്‍ സഹായിക്കുന്ന ഒന്നാണ് കക്കിരി. ഇത് കഴിയ്‌ക്കുന്നത് വയറ്റിലെ കൊഴുപ്പു കുറയ്‌ക്കുന്നു.
5. ഓറഞ്ച് കഴിക്കുന്നത് വയറു കുറയ്‌ക്കാന്‍ സഹായിക്കുന്നു. ഇതില്‍ അടങ്ങിയ വൈറ്റമിന്‍ സി വയറ്റിലെ കൊഴുപ്പു കുറയ്‌ക്കാന്‍ സഹായിക്കുന്നു.
6. വെളുത്തുള്ളി ദിവസവും കഴിക്കുന്നത് വയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്.
7. മഞ്ഞളില്‍ അടങ്ങിയ ആന്റിഓക്സിഡന്റെ് വയര്‍ കുറയാന്‍ സഹായിക്കും.
8. ഇഞ്ചി ശരീരത്തിലെ ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുകയും ഇതുവഴി വയറ്റിലെ കൊഴുപ്പ് കഅറ്റുകയും ചെയ്യുന്നു.
9. ഗ്രീന്‍ ടീ ശീലമാക്കുക. ഇതിലടങ്ങിയ ആന്റിഓക്സിഡന്റുകള്‍ വയര്‍ കുറയ്‌ക്കാന്‍ സഹായിക്കുന്നു.
10. മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തുകയും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് ഇല്ലാതാക്കുകയും ചെയ്യുന്നു.
11. ബീന്‍സില്‍ അടങ്ങിയ പ്രോട്ടീന്‍ വയറ്റിലെ കൊഴുപ്പു കുറയ്‌ക്കാന്‍ സഹായിക്കുന്നു.
12. ഉപ്പിന്റെ അളവ് കുറയ്‌ക്കുക. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുകയും അതുമൂലം വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യുന്നു.
13. മുട്ടയുടെ വെള്ളയും തടി കൂട്ടാതെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കുകയും വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Comments