ബംഗളൂരു: ചലച്ചിത്ര താരം മിഷ്തി മുഖർജി അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 27 വയസായിരുന്നു. ബംഗാളി താരമായ മിഷ്തി മുഖർജി ഏതാനും ചില ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മേം കൃഷ്ണ ഹൂം, ലൈഫ് കി തോ ലഗ് ഗയീ തുടങ്ങിയ ചിത്രങ്ങളിൽ നടി വേഷമിട്ടിട്ടുണ്ട്.
ശരീരഭാരം കുറയ്‌ക്കാനായി നടി കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം. കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായെന്നും ഒരുപാട് വേദന സഹിച്ചാണ് താരം മരണത്തിന് കീഴടങ്ങിയതെന്നും കുടുംബാംഗങ്ങൾ പറയുന്നു.















