ബുലന്ദ്ഷര്‍ ; ഹത്രാസ് സംഭവത്തിൽ പ്രകോപനപരമായ പ്രസ്താവന നടത്തിയ യു.പി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ബുലന്ദ്ഷറില്നിന്നുള്ള കോണ്‍ഗ്രസ് നേതാവ് നിസാം മാലിക്കാണ് അറസ്റ്റിലായത്.
കുറ്റം ചെയ്തവരുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് ഒരു കോടിരൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു മാലിക്കിന്റെ പ്രഖ്യാപനം. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ കേസെടുത്ത പോലീസ് പിന്നീട് അദ്ദേഹത്തെ അറസ്റ്റു ചെയ്തു.
രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ ഡിഎന്‍ഡി ഫ്ളൈ ഓവറിന് സമീപത്തുവച്ച് ഉണ്ടായ ലാത്തിചാര്‍ജില്‍ നിസാം മാലിക്കിന് പരിക്കേറ്റിരുന്നു. പോലീസ് അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് നിസാം കുറ്റാരോപിതരുടെ തല വെട്ടിക്കൊണ്ടു വരുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
Comments