അക്ഷയ് കുമാർ നായകനായി എത്തുന്ന ബെൽ ബോട്ടം എന്ന ബോളിവുഡ് ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തിറക്കുകയുണ്ടായി . ബെൽ ബോട്ടം എന്ന ബോളിവുഡ് ചിത്രത്തിൽ ഒരു ഇന്റലിജൻസ് ഏജന്റ് ആയിട്ടാണ് അക്ഷയ് കുമാർ എത്തുന്നത് .
അണിയറ പ്രവർത്തകർ പുറത്തിറക്കിയ ടീസറിൽ അക്ഷയ് കുമാറിന്റെ രംഗങ്ങൾ ആണ് കോർത്തിണക്കിയിരിക്കുന്നത് . ടീസറിന്റെ മിക്കവാറും ഉള്ള എല്ലാ രംഗങ്ങളുടെ പശ്ചാത്തലത്തിലും വിമാനം ഉണ്ടെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത . ആവേശം നിറഞ്ഞ സംഗീതവും അക്ഷയ് കുമാറിന്റെ മാസ്സ് രംഗങ്ങളും ടീസറിന് ആവേശം പകരുന്നു .
2021 ഏപ്രിൽ രണ്ടിനായിരിക്കും ചിത്രം തീയേറ്ററുകളിൽ എത്തുക . പൂജ എന്റെർറ്റൈന്മെന്റ്സ് എന്ന പ്രൊഡക്ഷൻ കമ്പനി ആണ് ബെൽ ബോട്ടം എന്ന ബോളിവുഡ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് . മഹാമാരിയെ തുടർന്ന് സിനിമാലോകം തന്നെ നിശ്ചലമായിരിക്കുന്ന ഈ സമയത്ത് വിദേശത്ത് ചിത്രീകരിച്ച ഏക സിനിമയാണ് ബെൽ ബോട്ടം .
ഗ്ലാസ്കൊ , ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ വെച്ചാണ് ചിത്രീകരണം നടത്തിയിരിക്കുന്നത് . ചിത്രീകരണം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ഉടൻ തന്നെ അക്ഷയ് കുമാർ ചിത്രങ്ങൾ പങ്കു വെച്ചിരുന്നു . “ദൗത്യം പൂർത്തിയായി! വളരെ നീണ്ടതും ഫലപ്രദവുമായ ഒരു ഷെഡ്യൂളിന് ശേഷം, പാൻഡെമിക് സമയത്ത് # ബെൽബോട്ടം ഷൂട്ട് ചെയ്ത് പൂർത്തിയാക്കിയതിന് നന്ദിയുണ്ട്.” എന്ന അടികുറിപ്പോട് കൂടിയാണ് അക്ഷയ് കുമാർ ചിത്രങ്ങൾ പങ്കു വെച്ചത് .
അക്ഷയ് കുമാറിനൊപ്പം ഈ ചിത്രത്തിൽ വാണി കപൂർ , ഹുമ ഖുറേഷി , ലാറ ദത്ത എന്നിവരും അഭിനയിച്ചിട്ടുണ്ട് .വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപിക ദേശ്മുഖ്, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖിൽ അദ്വാനി എന്നിവർ ചേർന്നാണ് ബെൽ ബോട്ടം നിർമ്മിച്ചിരിക്കുന്നത്.















