ഒരുപാട് വിനോദ സഞ്ചാരികള്‍ വരുന്ന തെക്കു കിഴക്കേ ഏഷ്യയിലെ ഒരു രാജ്യമാണ് തായ് ലാന്റ്. സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന തരത്തിലുളള വ്യത്യസ്തതകള്‍ നിറഞ്ഞ ഒരുപാട് സ്ഥലങ്ങളും കെട്ടിടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. തായ് ലാന്റിന്റെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നാണ് റാംഗ് ഖുന്‍. ലോകത്തിലെ ഏറ്റവും മനോഹരമായ സംസ്‌കാരത്തെ തൊട്ടു നില്‍ക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ കെട്ടിടങ്ങളില്‍ ഒന്നാണിത്. വൈറ്റ് ടെമ്പിള്‍ എന്നറിയപ്പെടുന്ന വാട് റാംഗ് ഖുന്‍ തായ്ലാന്റിലെ ചിയാങ് റായിയുടെ പ്രാന്ത പ്രദേശത്താണ് സ്ഥിതി ചെയ്യുന്നു.ഈ കെട്ടിടത്തിന്റെ അത്ഭുതകരമായ ഘടന കാണുതിനായും ഭംഗി ആസ്വദിക്കുന്നതിനായും ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ വരുന്നത്.
മഞ്ഞ്-വൈറ്റ് നിറമാണ് വവ് റംഗ് ഖുന്റെ പ്രധാന പ്രത്യേകത. ഇത് ബുദ്ധന്റെ ശുദ്ധി, പ്ലാസ്റ്ററിനോട് ചേര്‍ന്ന ഗ്ലാസ് കഷണങ്ങള്‍, ജ്ഞാനോദയം ലഭിച്ചവന്റെ ജ്ഞാനം എന്നിവയുടെ പ്രതീകമായി കണക്കാക്കപ്പെടുത്തുന്നു. 1997 ലാണ് ചല്‍മര്‍ചായ് കൊസിറ്റ്പിപത്ത് വളരെ മനോഹരമായ ഈ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. സ്വന്തം ചിലവിലാണ് ചല്‍മര്‍ചായ് തന്റെ കെട്ടിടത്തിന്റെ നിര്‍മ്മാണം നടത്തിയിരുന്നത്. ഇരുപത് വര്‍ഷക്കാലം അദ്ദേഹം തന്റെ പെയിന്റിംഗുകള്‍ വിറ്റു അതിനായുളള പണം കണ്ടെത്തി.
സ്പോണ്‍സര്‍മാരില്‍ നിന്നും ചലേര്‍മചായ് പണം സ്വീകരിക്കുമായിരുന്നില്ല. അതുകൊണ്ടു തന്നെ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ചലേര്‍മചായ്‌ക്ക് സാധിച്ചില്ല എന്നു വേണം കരുതാന്‍. അതിനാല്‍ ചീഫ് എന്‍ജിനീയറായ തന്റെ സഹോദരന് ചലേര്‍മചായ് തന്റെ ആശയം പറഞ്ഞു കൊടുത്ത് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി എന്നാണ് പറയപ്പെടുന്നത്. ആരേയും ആകര്‍ഷിക്കും വിധം അത്രക്കു മനോഹരമാണ് ഈ കെട്ടിടം. വാസ്തുവിദ്യയുടെ പ്രൗഢിയില്‍, സഞ്ചാരികളെ ആകര്‍ഷിക്കുന്ന കെട്ടിടങ്ങള്‍ തായ്‌ലാന്റിന്റെ പലഭാഗത്തായ് കാണാന്‍ സാധിക്കും.
Comments