സൂപ്പർഹിറ്റ് ഹോളിവുഡ് ചിത്രം അവതാർ വീണ്ടും
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സൂപ്പർഹിറ്റ് ഹോളിവുഡ് ചിത്രം അവതാർ വീണ്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 04:41 pm IST
Facebook
Twitter
WhatsAppTelegram

2020 ഓസ്ട്രിയൻ ലോക ഉച്ചകോടിയുടെ ഭാഗമായി അർനോൾഡ് ഷ്വാർസെനഗറുമായുള്ള വീഡിയോ കോൺഫറൻസ് ചാറ്റിൽ സംവിധായകൻ ജെയിംസ് കാമറൂൺ വരാനിരിക്കുന്ന അവതാർ സിനിമകളെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുകയുണ്ടായി .

സൂപ്പർഹിറ്റ് ചിത്രമായ ഹോളിവുഡ് ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളാണ് വരാനിരിക്കുന്നത് . സംവിധായകൻ ജെയിംസ് കാമറൂൺ , അവതാർ 2 വിന്റെ ചിത്രീകരണം പൂർത്തിയായെന്നും , അവതാർ 3 ന്റെ ചിത്രീകരണം തൊണ്ണൂറ്റി അഞ്ച് ശതമാനം പൂർത്തിയായി എന്നും അറിയിക്കുകയുണ്ടായി .

അവതാർ സിനിമയുടെ വരാൻ ഇരിക്കുന്ന രണ്ടു ഭാഗങ്ങളുടെയും ചിത്രീകരണം ന്യൂസിലാന്റിൽ വെച്ചാണ് നടക്കുന്നത് .  മഹാമാരി മൂലം ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ ഈ രാജ്യത്ത് തീവ്രമാകുന്നതിന് മുൻപ് തന്നെ ചിത്രീകരണം ആരംഭിച്ചുവെന്നും  കാമറൂൺ പറഞ്ഞു . ജൂണിലാണ് സിനിമയുടെ ചിത്രീകരണം ന്യൂസിലാന്റിൽ വെച്ച് ആരംഭിച്ചത് .

എല്ലാവരെയും ബാധിച്ചത് പോലെ തന്നെ കൊറോണ ഞങ്ങളെയും ബാധിച്ചു എന്നും അതിനാൽ തന്നെ സിനിമയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം നാലരമാസത്തോളം നീണ്ടു പോയെന്നും അദ്ദേഹം വ്യക്തമാക്കി . അതിനാൽ തന്നെ ചിത്രങ്ങൾ 2022 ൽ മാത്രമേ തീയേറ്ററുകളിൽ എത്തുകയുള്ളൂ . ഇതിനർത്ഥം ഞങ്ങൾക്ക് സിനിമ പൂർത്തീകരിക്കാൻ പിന്നെയും ഒരു വർഷം വേണമെന്നല്ല എന്നും അവതാർ 2 തീയേറ്ററുകളിൽ എത്തുമ്പോൾ തന്നെ അവതാർ 3 ന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു .

ഇപ്പോൾ ഞങ്ങൾ ചിത്രത്തിന്റെ ബാക്കിയുള്ള ഭാഗങ്ങൾ ചിത്രീകരിക്കാൻ ന്യൂസിലാന്റിൽ തന്നെയാണ് ഉള്ളത് എന്നും പത്തു ശതമാനം കൂടി പൂർത്തീകരിക്കാൻ ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി .ഈ സ്ഥലം ചിത്രീകരണത്തിനായി വർഷങ്ങൾക്ക് മുൻപ് തന്നെ തിരഞ്ഞെടുത്തത് ഭാഗ്യമായി എന്നും അദ്ദേഹം കൂട്ടി ചേർത്തു .

അവതാർ 2 ഇപ്പോൾ 2022 ഡിസംബർ 16 നും, അവതാർ 3 ന് 2024 ഡിസംബർ 20 നും റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത് .

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies