പ്രായമാകാൻ തുടങ്ങുമ്പോൾ , നമ്മുടെ രൂപത്തിലും അവ ദർശിക്കാൻ തുടങ്ങും . ചർമ്മത്തിൽ ചുളിവുകൾ വീഴുക , കറുത്ത പാടുകൾ ഉണ്ടാവുക എന്നിവയെല്ലാം ജീവിത ചക്രത്തിൽ നമുക്കുണ്ടാവുന്ന മാറ്റങ്ങൾ ആണ് . ഇത്തരത്തിൽ ഉള്ള പാടുകൾ നമ്മുടെ ശരീരത്തിൽ എവിടെ വേണമെങ്കിലും ഉണ്ടാവാം. മുഖത്ത് , കാലുകളിൽ , കൈകളിൽ , എന്നിങ്ങനെ എവിടെ വേണമെങ്കിലും ഇവ പ്രത്യക്ഷപ്പെടാം .
പ്രകൃതിദത്തമായി ഉണ്ടാവുന്ന മാറ്റങ്ങൾ ആണ് ഇവയെങ്കിലും , പലപ്പോഴും നമ്മുക്ക് പ്രായമായി എന്നത് ഉൾകൊള്ളാൻ അല്പം വിഷമം ഉള്ള കാര്യം തന്നെയാണ് . അതിനാൽ തന്നെ ഇത്തരത്തിലുള്ള പാടുകൾ നമ്മെ മാനസികമായി സമ്മർദ്ദത്തിൽ ആഴ്‌ത്തുകയും ചെയ്യാം .
നമ്മുടെ ചർമ്മത്തിനും മുടിക്കും ഒക്കെ നിറം നൽകുന്ന മെലാനിൻ അധികമായി ഉല്പാദിപ്പിക്കുന്നതാണ് ശരീരത്തിൽ പാടുകൾ ഉണ്ടാവാൻ പ്രധാന കാരണം .ഇത്തരത്തിൽ ഉണ്ടാകുന്ന പാടുകൾ ഒരിക്കലും അപകടകാരികൾ അല്ല എന്നിരുന്നാലും അല്പം ശ്രദ്ധ ചെലുത്തുന്നത് നന്നായിരിക്കും .പ്രത്യേകിച്ച് ചില പാടുകൾ മറ്റുള്ളവയെക്കാൾ ഇരുളുകയോ , ഒന്നിന് ചുറ്റുമായി കറുത്ത വട്ടം രൂപീകരിക്കുകയോ ചെയ്താൽ ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ് .
ഇതിനുള്ള പരിഹാരം വളരെ ലളിതമാണ് . നമ്മുടെ അടുക്കളയിലെ നിത്യോപയോഗ വസ്തുവായ ഒന്നാണ് ഈ പാടുകളുടെ കാഠിന്യം കുറക്കാൻ നമ്മെ സഹായിക്കുന്നത് . ഏതാണ് ആ വസ്തു എന്നല്ലേ ? മറ്റാരും തന്നെ അല്ല സാക്ഷാൽ സവാള തന്നെ . സവാളക്കൊപ്പം അല്പം ആപ്പിൾ സൈഡർ വിനിഗർ കൂടിയുണ്ടെങ്കിൽ ബ്യൂട്ടി പാർലർ വീട്ടിൽ തന്നെ .
ഇത് എങ്ങിനെയാണ് ഉപയോഗിക്കേണ്ടതെന്നു നോക്കാം .സവാളയുടെ നീര് ചർമ്മത്തിൽ ഉള്ള പാടുകൾ മായ്‌ക്കാൻ സഹായിക്കുമ്പോൾ ആപ്പിൾ സൈഡർ വിനിഗർ ചർമ്മത്തിലെ ചത്ത കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു . സവാള കുഴമ്പ് പരുവത്തിൽ അരച്ചെടുക്കുക . എന്നിട്ട് ഇതിൽ നിന്ന് സവാളയുടെ നീര് മാത്രം അരിച്ചെടുക്കുക .ഈ നീരിലേക്ക് അല്പം ആപ്പിൾ സൈഡർ വിനിഗർ കൂടി ചാലിച്ച് ചർമ്മത്തിൽ പാടുകൾ ഉള്ള സ്ഥലങ്ങളിൽ പുരട്ടുക .
ഈ മിശ്രിതം കുറച്ചു ആഴ്ചകൾ തുടർച്ചയായി ചർമ്മത്തിൽ പുരട്ടിയാൽ തീർച്ചയായും നിങ്ങൾക്ക് ചർമ്മത്തിൽ ഉണ്ടാകുന്ന വ്യത്യാസം കാണാൻ സാധിക്കും .















