നിരവധി ആളുകളുടെ ഭക്ഷണക്രമത്തിൽ പശുവിൻ പാൽ ഒരു പ്രധാന ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പാൽ ഒരു പാനീയമായോ അല്ലെങ്കിൽ ചായയിലോ കാപ്പിയിലോ ഒഴിച്ച് കഴിക്കുന്നത് ഒരു ശീലം തന്നെയാണ് .പലർക്കും ഇത് ഒരു ഇഷ്ട വിഭവമാണെങ്കിലും , വ്യക്തിപരമായ മുൻഗണനകൾ, ഭക്ഷണ നിയന്ത്രണങ്ങൾ, അലർജികൾ എന്നിവ കാരണം ചില ആളുകൾക്ക് പാൽ തങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപെടുത്താൻ സാധിക്കാറില്ല .
പാൽ കഴിക്കാൻ ആഗ്രഹിക്കാത്തവർ എന്ത് കൊണ്ട് പകരമായി ഒരു ഭക്ഷണം ഉൾപ്പെടുത്തണം എന്ന് പറയുന്നതെന്ന് വെച്ചാൽ , പാൽ ഒരു സമീകൃത ആഹാരമാണ് . നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പല ധാതുക്കളും പാലിൽ അടങ്ങിയിരിക്കുന്നു . അപ്പോൾ നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് പാൽ ഒഴിവാക്കപ്പെടുമ്പോൾ നഷ്ടപ്പെടുന്നത് ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ കൂടിയാണ് .
അതിനാൽ തന്നെ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് നിങ്ങൾ പാൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ , പകരമായി കഴിക്കാവുന്ന ധാരാളം വസ്തുക്കൾ ലഭ്യമാണ് എന്നുള്ളത് ഗുണവും അതുപോലെ തന്നെ ഭാഗ്യവുമാണ് . പാലിനോളം വരില്ലെങ്കിലും താഴെ പറയുന്നവ പാലിന്റെ കുറവ് നികത്താൻ കഴിവുള്ളവയാണ്
1 . സോയ മിൽക്ക്
സോയാബീൻ അല്ലെങ്കിൽ സോയ പ്രോട്ടീൻ ഇൻസുലേറ്റ് ഉപയോഗിച്ചാണ് സോയ പാൽ നിർമ്മിക്കുന്നത്, പലപ്പോഴും രുചിയും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിന് സസ്യ എണ്ണകളും ഇതിൽ ചേർക്കാറുണ്ട് . സോയ മിൽക്കിന് സാധാരണയായി ക്രീമിന്റെ സ്വാദാണുള്ളത് . കാപ്പിയിലോ , പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങളിലോ പാലിന് പകരം സോയ മിൽക്ക് ഉപയോഗിക്കാവുന്നതാണ് .
2 . ബദാം മിൽക്ക്
ബദാം മിൽക്ക് ബദാം അല്ലെങ്കിൽ ബദാം വെണ്ണയും വെള്ളവും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത് . ബദാമിന്റെ രുചിയുള്ള പാലിൽ കൊഴുപ്പ് , കാർബോഹൈഡ്രേറ്റ്സ് , കലോറി എന്നിവ കുറവാണ് . ചായയിലോ , കാപ്പിയിലോ , ഐസ്ക്രീം തുടങ്ങിയ ഉത്പന്നങ്ങളിലോ പാലിന് പകരം ബദാം മിൽക്ക് ഉപയോഗിക്കാവുന്നതാണ് .
3 . തേങ്ങ പാൽ
തേങ്ങ ചിരകിയത് വെള്ളവും ചേർത്ത് നന്നായി അരച്ച് പിഴിഞ്ഞെടുക്കുന്ന ഒന്നാണ് തേങ്ങ പാൽ . മിക്കവാറും പായസം , സ്‌റ്റു തുടങ്ങിയവയിൽ തേങ്ങ പാലാണ് ഒഴിക്കാറുള്ളത് .
4 . ഓട്സ് മിൽക്ക്
ഓട്സും വെള്ളവും ചേർത്താണ് ഓട്സ് മിൽക്ക് ഉണ്ടാക്കുന്നത് . ചെറിയ മധുരമാണ് ഓട്സ് മിൽക്കിനുള്ളത് .ഓട്സ് മിൽക്കിൽ ധാരാളം പ്രോട്ടീനും , നാരുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ കൊളസ്‌ട്രോളിന്റെയും പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കാൻ സഹായിക്കും .
5 . റൈസ് മിൽക്ക്
തവിട്ട് അരി, വെള്ളം എന്നിവയിൽ നിന്നാണ് റൈസ് മിൽക്ക് നിർമ്മിക്കുന്നത്. റൈസ് മിൽക്കിന് സ്വാഭാവികമായ മധുര രസം ആണുള്ളത് . മധുരപലഹാരങ്ങളിൽ ഒഴിച്ചോ ഓട്സിൽ ചേർത്തോ റൈസ് മിൽക്ക് കഴിക്കാവുന്നതാണ് .















