പാൽ അലർജിക്ക് കാരണമാകുന്നുണ്ടോ ? എങ്കിൽ ഇതാ പകരം കഴിക്കാവുന്ന ചില വസ്തുക്കൾ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പാൽ അലർജിക്ക് കാരണമാകുന്നുണ്ടോ ? എങ്കിൽ ഇതാ പകരം കഴിക്കാവുന്ന ചില വസ്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2020, 10:35 am IST
FacebookTwitterWhatsAppTelegram

നിരവധി ആളുകളുടെ ഭക്ഷണക്രമത്തിൽ പശുവിൻ പാൽ ഒരു പ്രധാന ഭക്ഷണമായി കണക്കാക്കപ്പെടുന്നു. പാൽ ഒരു പാനീയമായോ അല്ലെങ്കിൽ ചായയിലോ കാപ്പിയിലോ ഒഴിച്ച് കഴിക്കുന്നത് ഒരു ശീലം തന്നെയാണ് .പലർക്കും ഇത് ഒരു ഇഷ്ട വിഭവമാണെങ്കിലും , വ്യക്തിപരമായ മുൻഗണനകൾ, ഭക്ഷണ നിയന്ത്രണങ്ങൾ, അലർജികൾ  എന്നിവ കാരണം ചില ആളുകൾക്ക് പാൽ തങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപെടുത്താൻ സാധിക്കാറില്ല .

പാൽ കഴിക്കാൻ ആഗ്രഹിക്കാത്തവർ എന്ത് കൊണ്ട് പകരമായി ഒരു ഭക്ഷണം  ഉൾപ്പെടുത്തണം എന്ന് പറയുന്നതെന്ന് വെച്ചാൽ , പാൽ ഒരു സമീകൃത ആഹാരമാണ് . നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പല ധാതുക്കളും പാലിൽ അടങ്ങിയിരിക്കുന്നു . അപ്പോൾ നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് പാൽ ഒഴിവാക്കപ്പെടുമ്പോൾ നഷ്ടപ്പെടുന്നത് ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ കൂടിയാണ് .

അതിനാൽ തന്നെ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് നിങ്ങൾ പാൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ , പകരമായി കഴിക്കാവുന്ന ധാരാളം വസ്തുക്കൾ ലഭ്യമാണ് എന്നുള്ളത് ഗുണവും അതുപോലെ തന്നെ ഭാഗ്യവുമാണ് . പാലിനോളം വരില്ലെങ്കിലും താഴെ പറയുന്നവ പാലിന്റെ കുറവ് നികത്താൻ കഴിവുള്ളവയാണ്

1 . സോയ മിൽക്ക്

സോയാബീൻ അല്ലെങ്കിൽ സോയ പ്രോട്ടീൻ ഇൻസുലേറ്റ് ഉപയോഗിച്ചാണ് സോയ പാൽ നിർമ്മിക്കുന്നത്, പലപ്പോഴും രുചിയും സ്ഥിരതയും മെച്ചപ്പെടുത്തുന്നതിന് സസ്യ എണ്ണകളും ഇതിൽ ചേർക്കാറുണ്ട് . സോയ മിൽക്കിന് സാധാരണയായി ക്രീമിന്റെ സ്വാദാണുള്ളത് . കാപ്പിയിലോ , പാൽ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങളിലോ പാലിന് പകരം സോയ മിൽക്ക് ഉപയോഗിക്കാവുന്നതാണ് .

2 . ബദാം മിൽക്ക്

ബദാം മിൽക്ക് ബദാം അല്ലെങ്കിൽ ബദാം വെണ്ണയും വെള്ളവും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത് . ബദാമിന്റെ രുചിയുള്ള പാലിൽ കൊഴുപ്പ് , കാർബോഹൈഡ്രേറ്റ്സ്  , കലോറി എന്നിവ കുറവാണ് . ചായയിലോ , കാപ്പിയിലോ , ഐസ്ക്രീം തുടങ്ങിയ ഉത്പന്നങ്ങളിലോ പാലിന് പകരം ബദാം മിൽക്ക് ഉപയോഗിക്കാവുന്നതാണ് .

3 . തേങ്ങ പാൽ

തേങ്ങ ചിരകിയത് വെള്ളവും ചേർത്ത് നന്നായി അരച്ച് പിഴിഞ്ഞെടുക്കുന്ന ഒന്നാണ് തേങ്ങ പാൽ . മിക്കവാറും പായസം , സ്‌റ്റു തുടങ്ങിയവയിൽ തേങ്ങ പാലാണ് ഒഴിക്കാറുള്ളത് .

4 . ഓട്സ് മിൽക്ക്

ഓട്സും വെള്ളവും ചേർത്താണ് ഓട്സ് മിൽക്ക് ഉണ്ടാക്കുന്നത് . ചെറിയ മധുരമാണ് ഓട്സ് മിൽക്കിനുള്ളത് .ഓട്സ് മിൽക്കിൽ ധാരാളം പ്രോട്ടീനും , നാരുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ കൊളസ്‌ട്രോളിന്റെയും പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കാൻ സഹായിക്കും .

5 . റൈസ് മിൽക്ക്

തവിട്ട് അരി, വെള്ളം എന്നിവയിൽ നിന്നാണ് റൈസ് മിൽക്ക് നിർമ്മിക്കുന്നത്. റൈസ് മിൽക്കിന് സ്വാഭാവികമായ മധുര രസം ആണുള്ളത് . മധുരപലഹാരങ്ങളിൽ ഒഴിച്ചോ ഓട്സിൽ ചേർത്തോ റൈസ് മിൽക്ക് കഴിക്കാവുന്നതാണ് .

 

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies