മലയാളികളുടെ ഇഷ്ടതാരമാണ് ഫഹദ് ഫാസില്‍. പോര്‍ഷെയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് വാഹനമായ 911 കരേര എസ് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ മലയാളികളുടെ പ്രിയ താരം. ജര്‍മ്മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ ഈ സ്റ്റൈലിഷ് വാഹനത്തിൻറ്റെ എക്സ്ഷോറൂം വില 1.90 കോടി രൂപയാണ്. കരേര എസിന്റെ പൈതണ്‍ ഗ്രീന്‍ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ ഈ നിറത്തില്‍ ഒരണ്ണം മാത്രമേ ഇന്ത്യയില്‍ ഉള്ളൂ. മലയാള സിനിമയിലെ യുവ താര ജോടികളായ ഫഹദും നസ്രിയയും ഒരുമിച്ചാണ് ഷോറൂമിലെത്തി പോര്‍ഷെയുടെ ഏറ്റവും പുതിയ സ്റ്റൈലിഷ് വാഹനമായ 911 കരേര എസ് സ്വന്തമാക്കിയത്.
ഏറെ പ്രത്യേകതകള്‍ നിറഞ്ഞതും വ്യത്യസ്തവുമായ വാഹനമാണ് 911 കരേര എസ. 2981 സിസി എന്ജിന് ഉപയോഗിക്കുന്ന കാറിന് 450 പിഎസ് കരുത്തുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 3.7 സെക്കന്റ് മാത്രം വേണ്ടിവരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 308 കീലോമീറ്ററാണ്. കരേര എസില്‍ ഉപഭോക്താവിന്റെ ആവശ്യത്തിന് അനുസരിച്ച് ധാരാളം കസ്റ്റമൈസേഷന് വരുത്താന്‍ സാധിക്കും.
സ്വയം കാലിബ്രേറ്റ് ചെയ്യുന്ന സ്റ്റെബിലിറ്റി മാനേജ്മെന്റ് സിസ്റ്റം, എമര്‍ജന്‍സി ബ്രേക്കിങ്ങോടു കൂടിയ ബ്രേക്ക് അസിസ്റ്റ്, തെര്‍മല്‍ ഇമേജിങ്ങോടു കൂടിയ നൈറ്റ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയീസ് സിസ്റ്റം എന്നീ സംവിധാനങ്ങള്‍ ഇതില്‍ ഒരുക്കിയിക്കുന്നു. നീളമേറിയ മുന്‍വശവും സ്റ്റൈലിഷ് ഹെഡ്ലൈറ്റും, റിയര്‍ സ്ക്രീനും ബ്ലാക്ക് ടെയില്‍ ഗേറ്റ് ഗ്രില്ലും, ആക്റ്റീവ് റിയര്‍ സ്പോയിലറും എല്‍.ഇ.ഡി ടെയില്‍ ലൈറ്റും എക്സ്ഹോസ്റ്റുമാണ് 911 കരേര എസിനെ മറ്റുളള വാഹനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാക്കുന്നു.
Comments