ഐപിഎല്ലില്‍ ഇന്ന് തീപ്പൊരി പോരാട്ടം; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ നേരിടും
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലില്‍ ഇന്ന് തീപ്പൊരി പോരാട്ടം; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ നേരിടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 11, 2020, 02:46 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് അഞ്ചാം സ്ഥാനത്തും രാജസ്ഥാന്‍ ഏഴാം സ്ഥാനത്തുമായതിനാല്‍ ഇന്നത്തെ മത്സരം രണ്ട് ടീമുകള്‍ക്കും നിര്‍ണായകമാണ്. ദുബായിയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ കളിച്ച രണ്ട് മത്സരങ്ങളില്‍ രാജസ്ഥാന്‍ ജയിച്ചിരുന്നു. എന്നാല്‍ പിന്നീട് അങ്ങോട്ട് മൂന്ന് തുടര്‍ തോല്‍വികളാണ് രാജസ്ഥാനെ കാത്തിരുന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ പിന്നീട് തീര്‍ത്തും നിറം മങ്ങി. ബാറ്റിംഗ് നിര നിരാശപ്പെടുത്തുന്നതാണ് രാജസ്ഥാന്‍റെ
പ്രധാന പ്രശ്നം. സ്റ്റീവ് സ്മിത്ത്, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ പുറത്തായാല്‍ ടീം തോല്‍ക്കുമെന്ന അവസ്ഥയാണുള്ളത്. ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ബെന്‍ സ്റ്റോക്സ് മടങ്ങിയെത്തുന്നത് ടീമിന് ആത്മവിശ്വാസം നല്‍കും.

ആദ്യ മത്സരങ്ങളില്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദ് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ്. ഓപ്പണിംഗില്‍ ജോണി ബെയര്‍സ്റ്റോയും ഡേവിഡ് വാര്‍ണറും ഫോമിലേയ്‌ക്ക് തിരിച്ചെത്തി. മനീഷ് പാണ്ഡെയും കെയ്ന്‍ വില്യംസണും ഏത് ബൗളിംഗ് നിരയ്‌ക്കും വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്നവരാണ്. ഭുവനേശ്വര്‍ കുമാറിന്റെ അഭാവം ഹൈദരാബാദിനെ ഒട്ടും ബാധിച്ചിട്ടില്ല. റാഷിദ് ഖാന്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടി വിക്കറ്റുകള്‍ വീഴ്‌ത്തുന്നതും ഹൈദരാബാദിന് പ്രതീക്ഷയ്‌ക്ക് വകനല്‍കുന്നുണ്ട്.

Share
Tweet
SendShare

More News from this section

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies