മാഡ്രിഡ്: ഖത്തര്‍ ക്ലബായ അല്‍ സാദിന്റെ പരിശീലകനും മുന്‍ ബാഴ്‌സലോണ ഇതിഹാസവുമായ സാവിയ്‌ക്ക് മൂന്നാം കിരീടം. അല്‍ സാദിന്റെ പരിശീലകനായി സാവി ഊരെദൂ കപ്പാണ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.
ഊരെദൂ കപ്പിന്റെ ഫൈനലില്‍ നടന്ന മത്സരത്തില്‍ അല്‍ അറബിയ്‌റിനെതിരെ അല്‍ സാദ് എതിരില്ലാത്ത നാലു ഗോളിന്റെ വിജയമാണ് നേടിയത്. 2011ന് ശേഷം ആദ്യമായാണ് അല്‍ സാദ് ഈ കപ്പ് നേടുന്നത്. അല്‍സാദിന്റെ ചരിത്രത്തിലെ 72-ാം കിരീടമാണിത്. നേരത്തെ ഖത്തര്‍ കപ്പും, ഖത്തര്‍ സൂപ്പര്‍ കപ്പും പരിശീലകനെന്ന നിലയില്‍ സാവി അല്‍ സാദിനൊപ്പം ഉയര്‍ത്തിയിരുന്നു.
ഫുട്‌ബോളില്‍ നിന്ന് വിരമിച്ച സാവി താന്‍ കളിച്ച അല്‍ സാദിന്റെ തന്നെ പരിശീലകനായി ഒരു സീസണ്‍ മുമ്പാണ് ചുമതലയേറ്റത്. ഖത്തര്‍ ക്ലബായ അല്‍ സാദിനൊപ്പം അവസാന അഞ്ചു വര്‍ഷമായി സാവിയുണ്ട്. 2015ലാണ് സാവി അല്‍ സാദ് ക്ലബില്‍ എത്തിയത്. ക്ലബിനൊപ്പം താരമെന്ന നിലയിലും മൂന്ന് കിരീടങ്ങള്‍ സാവി നേടിയിരുന്നു.















