ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തിമേഖലകളില്‍ സേനാ പിന്മാറ്റത്തിനായുള്ള 7-ാം ഘട്ട കമാന്റര്‍ തല ചര്‍ച്ച ഇന്ന്. ചര്‍ച്ചകളിലെ തീരുമാനങ്ങളിലെ സേനാ പിന്മാറ്റത്തിലെ ചൈനയുടെ മെല്ലെപ്പോക്കു തന്നെയാണ് ഇത്തവണയും സുപ്രധാന വിഷയം. ഇതിനിടെ ചൈന തണുപ്പിനെ പ്രതിരോധിക്കാനാകാതെ വലയുന്നതായാണ് റിപ്പോര്‍ട്ട്. ആഴ്ച ഇടവിട്ടാണ് പാഗോംഗ്‌സോ തടാകക്കരയില്‍ നിന്നും സേനാ വ്യൂഹത്തെ ചൈന മാറ്റിക്കൊണ്ടിരിക്കുന്നത്. ആകെ 60,000 ലധികം സൈനികരെയാണ് അതിര്‍ത്തിയില്‍ ചൈന വിന്യസിച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ സേനയും അമേരിക്കയും സ്ഥിരീകരിച്ചിരിക്കുന്നത്. ഫിംഗര്‍ ഫോര്‍ മേഖലയില്‍ 18000 അടി ഉയരത്തിലാണ് ചൈന നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നത്. 200 ട്രൂപ്പുകളെയാണ് ചൈന പാംഗോംഗ് സേ തടാകക്കരയില്‍ അടിക്കടി മാറ്റി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ സേന 1597 കിലോമീറ്റര്‍ ദൂരത്തെ ലഡാക്ക് അതിര്‍ത്തിമേഖല കേന്ദ്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മുന്‍പ് അരുണാചല്‍ അതിര്‍ത്തിയില്‍ ചൈനയുമായി നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് സേനാപിന്മാറ്റം ഇന്ത്യ ഉറപ്പുവരുത്തിയെന്ന് സൈന്യം പറഞ്ഞു.1986 മുതല്‍ 1995 നവംബര്‍വരെയാണ് ഇന്ത്യ ശ്രമം നടത്തി ചൈനീസ് സേനയെ മാറ്റിയത്. സുംദോറോംഗ് ചൂ മേഖലയിലെ അനുഭവമാണ് ലഡാക്കില്‍ ദീര്‍ഘകാലം നിലയുറപ്പിക്കുക എന്ന തന്ത്രത്തിലേക്ക് ഇന്ത്യയുടെ സേനയെ എത്തിച്ചി രിക്കുന്നത്.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും ഉടനെയെങ്ങും മാറില്ലെന്ന ചൈനയുടെ പിടിവാശി അവര്‍ക്ക് തന്നെ വിനയാവുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നുണ പ്രചാരണം അതിര്‍ത്തിയില്‍ അവരുടെ നിലനില്‍പ്പ് അപകടത്തിലാക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ചൈനീസ് മാദ്ധ്യമങ്ങളുടെ പ്രചാരണം ഭീതിമൂലമാണെന്ന് അന്താരാഷ്‌ട്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ വ്യക്തമാക്കി.
അവര്‍ ലഡാക്കിലെ ശക്തമായ തണുപ്പിനെ പ്രതിരോധിക്കാന്‍ പെടാപ്പാട് പെടുകയാണ്. തുടര്‍ച്ചയായി സൈനികരെ മാറ്റിമാറ്റി പരീക്ഷിക്കുകയാണ്. ഒക്ടോബറിലെ തണുപ്പ് സഹിക്കാന്‍ പറ്റാത്തവര്‍ ഡിസംബറില്‍ എന്തുചെയ്യു മെന്നാണ് അമേരിക്കന്‍ സൈന്യം പരിഹസിക്കുന്നത്. ഇന്ത്യയ്‌ക്കായി ക്വാഡ് സമ്മേളനത്തിന് ശേഷം ചൈനയ്‌ക്കെതിരെ അമേരിക്ക നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
Comments