ഒരു കുഞ്ഞുണ്ടാവുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് നാളിതുവരെയും ഒരു കുഞ്ഞിനെ താലോലിക്കാന്‍ ഉള്ള ഭാഗ്യം ലഭിക്കാത്ത ഒരുപാട് ദമ്പതികള്‍ക്ക് ആശ്വാസവും അനുഗ്രഹവും നല്‍കുന്നതാണ് ഏലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ക്ഷേത്രത്തിലെ ശ്രീ കോവിലിനു മുന്പിലെ മണ്ഡപത്തില്‍ തൊട്ടില് കെട്ടി പ്രാര്‍ത്ഥിച്ചാല്‍ ആ സ്വപ്നം സാക്ഷാത്കരിക്കും എന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തില്‍ എത്തി ഒരു തവണ പ്രാര്‍ത്ഥിച്ച് അടുത്ത വര്‍ഷം ആകുമ്പോഴേക്കും ഫലം ഉറപ്പാണ് എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. എറണാകുളം ജില്ലയിലാണ് ഏലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കിഴക്കോട്ട് ദര്‍ശനമുളള ചതുര്‍ബാഹുവായ നാരായണനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഗണപതി, അയ്യപ്പന്, നാഗരാജാവ് നാഗയക്ഷി, നവഗ്രഹങ്ങള്‍ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകള്‍. നാറാണത്ത് ഭ്രാന്തനാണ് ഈ ക്ഷേത്രം പ്രതിഷ്ഠിച്ചത് എന്നാണ് ഐതിഹ്യം. വിവാഹം കഴിഞ്ഞ് കുട്ടികള്‍ ഇല്ലാത്ത ആളുകള്‍ ക്ഷേത്രത്തിലെത്തി തൊട്ടില് കെട്ടി പ്രാര്‍ത്ഥിച്ചതിനു ശേഷം. കുട്ടി ഉണ്ടായി കഴിഞ്ഞാല്‍ കുട്ടിയുടെ ചോറൂണ്, തുലാഭാരം എന്നിവ ക്ഷേത്രത്തില്‍ തന്നെ നടത്താമെന്ന് നേരുകയും വേണം. അധികം വൈകാതെ തന്നെ അത് നടത്താനുള്ള ഭാഗ്യം അവര്‍ക്ക് ഉണ്ടാകുന്നു എന്നാണ് പറയപ്പെടുന്നത്.
രാവിലെ 5 മണി മുതല്‍ 11 മണി വരെയും വൈകീട്ട് 5 മണി മുതല്‍ 8 മണി വരെയാണ് ക്ഷേത്ര ദര്‍ശനത്തിന് ഉള്ള സമയം. തൃക്കൈവെണ്ണ, വിഷ്ണുപൂജ, കളഭാഭിഷേകം, മുഴുക്കാപ്പ്, പട്ടു ചാര്‍ത്തല്‍, കദളിപ്പഴം, ഉണ്ണിയപ്പം, പാല്‍പ്പായസം, തുളസിമാല എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ചിങ്ങമാസത്തിലെ തിരുവോണം, അഷ്ടമിരോഹിണി, മിഥുനത്തിലെ പ്രതിഷ്ഠാദിനം, മണ്ഡല കാലം എന്നിവയാണ് ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍. നിരവധി ആളുകള്‍ നാറാണത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തൊട്ടില് കെട്ടി പ്രാര്‍ത്ഥിക്കാനായി എത്താറുണ്ട്.
Comments