ഉപദേവത ഗർഭിണി സങ്കല്പത്തിൽ കുടികൊള്ളുന്ന ഏവൂർ കണ്ണമ്പള്ളി ദേവി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

ഉപദേവത ഗർഭിണി സങ്കല്പത്തിൽ കുടികൊള്ളുന്ന ഏവൂർ കണ്ണമ്പള്ളി ദേവി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 11:01 pm IST
FacebookTwitterWhatsAppTelegram

അപൂർവ്വങ്ങളും ചരിത്രത്തോട് ചേർന്ന് നിൽക്കുന്നവയും , ഐതിഹ്യങ്ങൾ നിറഞ്ഞതുമായ ക്ഷേത്രങ്ങൾ കുടികൊള്ളുന്ന ജില്ലയാണ് കേരളത്തിലെ ആലപ്പുഴ . ഒട്ടധികം പ്രത്യേകതകൾ നിറഞ്ഞ വിശ്വാസങ്ങൾ കാത്ത് സൂക്ഷിക്കുന്നവരാണ് ആലപ്പുഴ ജില്ലക്കാർ . ഇത്തരത്തിൽ ആലപ്പുഴക്കാർ ഏറെ പ്രാധാന്യത്തോട് കൂടി കണ്ടു വരുന്ന വളരെ പുരാതനമായ ഒരു ക്ഷേത്രമാണ് ഏവൂർ കണ്ണമ്പള്ളി ദേവി ക്ഷേത്രം .

ആയിരത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നാണ് ഭക്തർ ഇവിടെ എത്തി ചേരുന്നത് . ഭുവനേശ്വരി സങ്കല്പത്തിൽ ഉള്ള പ്രതിഷ്ഠയാണ് ക്ഷേത്രത്തിൽ ഉള്ളതെങ്കിലും , ദേവി രണ്ടു ഭാവത്തിലാണ് കുടികൊള്ളുന്നത് എന്നും സങ്കല്പമുണ്ട് .

ഈ ക്ഷേത്രത്തിന്റെ പ്രത്യേകത ഒരു ശ്രീകോവിലിൽ തന്നെ അഞ്ച് പ്രതിഷ്ഠകൾ ഉണ്ട് എന്നുള്ളതാണ് . ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിലിൽ ഗണപതി , ശാസ്താവ് , വിഷ്ണു , ദുർഗ്ഗ എന്നിവരുടെ പ്രതിഷ്ഠയും , ദുർഗ്ഗ ദേവിയുടെ പിൻവശത്തായി പടിഞ്ഞാറ് തെക്കായി ശിവന്റെയും ദേവിയുടെയും വിഗ്രഹങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നു . കൂടാതെ ചുറ്റമ്പലത്തിനുള്ളിൽ തന്നെ ഏറെ പ്രാധാന്യത്തോടെ യക്ഷിയുടെ പ്രതിഷ്ഠയും കുടികൊള്ളുന്നു എന്നുള്ളത് വലിയ ഒരു സവിശേഷത ആണ് .

കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത വളരെ പ്രത്യേകത നിറഞ്ഞ പ്രതിഷ്ഠയുള്ള ക്ഷേത്രം കൂടിയാണ് ഏവൂർ കണ്ണമ്പള്ളി ക്ഷേത്രം . ഉപദേവതയായ കാക്കാത്തിയമ്മ ഗർഭിണി സങ്കല്പത്തിൽ കുടികൊള്ളുന്നു എന്നുള്ളതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത . ഇവിടെ വഴിപാട് നടത്താനായി നാനാ ദിക്കിൽ നിന്നാണ് ആളുകൾ എത്തി ചേരുന്നത് . ക്ഷേത്രത്തിന്റെ അടുത്ത് നിന്ന് ഏകദേശം നൂറടി മാറിയാണ് കാക്കാത്തിയമ്മയുടെ കോവിൽ സ്ഥിതി ചെയ്യുന്നത് . വിളിച്ചാൽ വിളിപ്പുറത്തെന്നുന്ന കാക്കാത്തിയമ്മ എല്ലാ സങ്കടങ്ങളിൽ നിന്നും കാത്തു രക്ഷിക്കും എന്നാണ് വിശ്വാസം .

നാലടി പൊക്കത്തിൽ പ്ലാവിൻ തടിയിലാണ് കാക്കാത്തിയമ്മയുടെ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് . തലയിൽ ഉള്ള കൊട്ട ഒരു കയ്യ് കൊണ്ട് താങ്ങി പിടിച്ചു , മറു കയ്യ് അല്പം നീട്ടി കൊണ്ട് ഗർഭിണിയുടെ രൂപത്തിൽ ആണ് കാക്കാത്തിയമ്മയുടെ വിഗ്രഹം പണി കഴിപ്പിച്ചിരിക്കുന്നത് . കാക്കാത്തിയമ്മയുടെ പ്രതിഷ്ഠയെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ് .

അനേകം വർഷങ്ങൾക്ക് മുൻപ് ഒരു കാക്കാത്തി ഒരുന്നത കുലജാതനിൽ നിന്ന് ഗർഭം ധരിക്കുകയും , നാണക്കേട് ഭയന്ന് അയാൾ കാക്കാത്തിയമ്മയെ തീ വെച്ച് കൊല്ലുകയും ഇതിനു ദൃക്‌സാക്ഷിയായ ഒരു അന്തർജ്ജനത്തെ കൂടി കൊല്ലുകയും ചെയ്തു എന്നും , രണ്ടു പേരുടെയും ആത്മാക്കൾ ചേർന്ന് ആ ഭാഗത്ത് അനിഷ്ടങ്ങൾ ഉണ്ടാക്കുകയും , വാഴപ്പള്ളിൽ തറവാട്ടിലെ വല്യച്ചന്മാർ അവരെ ആവാഹിച്ചു ഈ ക്ഷേത്രത്തിൽ ദേവിയുടെ സമീപത്തായി കുടിയിരുത്തി എന്നും വിശ്വാസം .

ഈ ക്ഷേത്രത്തിൽ ഉപദേവതയുടെ കോവിലിൽ കയറി വഴിപാട് നടത്താമെന്നുള്ളതും മറ്റെങ്ങും കാണാൻ സാധിക്കാത്ത പ്രത്യേകതയാണ് . കളമെഴുത്ത് , പാട്ടിൻകൊട്ടു , കാപ്പൊലിച്ചു താലപ്പൊലി , ഗുരുതി എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ .

Share1TweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies