മൂന്നാറില്‍ എത്തുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ താമസ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

മൂന്നാറില്‍ എത്തുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ താമസ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2020, 06:30 pm IST
FacebookTwitterWhatsAppTelegram

യാത്രയ്‌ക്കായി ഒരുങ്ങുന്ന വിനോദ സഞ്ചാരികള്‍ ഏറ്റവും ആദ്യം തിരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ് മൂന്നാര്‍. കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ വരുന്ന ഒരു സ്ഥലം കൂടിയാണിത്. ഇടുക്കി ജില്ലയിലെ ഈ പ്രകൃതി ഭംഗി അത്രയ്‌ക്കും മനോഹരമാണ്. കൂടാതെ മനസ്സിനെ കുളിരണിയിക്കുന്ന ഒരുപാട് കാഴ്ചകളും. എന്നാല്‍ കൊറോണ വ്യാപിച്ചതോടെ എവിടേയും വിലക്കേര്‍പ്പെട്ടു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ആളുകള്‍ വരാതായി. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇവയൊക്കെ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നു. ചട്ടങ്ങളും നിയമങ്ങളും പാലിച്ചു കൊണ്ട് തന്നെ പല വിനോദ സഞ്ചാരകേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്.

അതുകൊണ്ടു തന്നെ യാത്രകള്‍ക്ക് വിലക്കേര്‍പ്പെട്ട് എവിടെയും പോകാന്‍ കഴിയാതെ വീട്ടിനുള്ളില്‍ ഒതുങ്ങിയിരിക്കുന്ന ആളുകള്‍ ഇനി യാത്രകള്‍ പോയി തുടങ്ങും. യാത്രയ്‌ക്കായി മൂന്നാര്‍ തിരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. കൊറോണ കാലം ആയതു കൊണ്ട് തന്നെ യാത്രകള്‍ പോകുമ്പോള്‍ എവിടെ താമസിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനായി സുരക്ഷിതമായ ഇടം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഒരുപാട് കാലം അടച്ചിട്ടതിനാല്‍ ഇനി തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ ലോഡ്ജുകളിലും ഹോട്ടലുകളിലും താമസിക്കുവാനുള്ള നിരക്ക്  വളരെ കൂടുതലായിരിക്കും.

അതിനാല്‍ ഒരു ആശ്വാസം എന്ന രീതിയിലാണ് മൂന്നാറില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കുറഞ്ഞ ചിലവില്‍ കെഎസ്ആര്‍ടിസി എ.സി ബസ്സില്‍ താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരേ സമയം പതിനാറ് പേര്‍ക്കാണ് ഇവിടെ താമസിക്കാനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലാണ് ഈ വാഹനം സൂക്ഷിക്കുക. താമസിക്കാനാവശ്യമായ നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ കൊറോണ പ്രതിസന്ധികള്‍ നേരിടുന്ന ഈ സമയത്ത് ഇതുപോലുള്ള ഒരു താമസസൗകര്യം ഒരുക്കുന്നത് മൂന്നാറില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വളരെയേറെ ഉപകാരപ്രദമായിരിക്കും.

Tags: munnarKSRTC AC BUS
ShareTweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies