തൃശൂർ: ബട്ടണുകൾ കൊണ്ട് വ്യത്യസ്തമായ ചിത്രം തീർത്ത് ജീന നിയാസ് എന്ന ചിത്രകാരി. ബ്രഷും ചായവും ഒന്നുമില്ലാതെ പലതരം ബട്ടണുകൾ കൊണ്ട് 24 അടി വലുപ്പത്തിലുള്ള സത്യൻ അന്തിക്കാടിന്റെ ചിത്രം വരച്ചാണ് ജീന നിയാസ് ശ്രദ്ധേയയായത്. 19,278 ബട്ടണുകൾ കൊണ്ട് നിർമ്മിച്ച ചിത്രം ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിലും ചിത്രം ഇടം നേടി.
സത്യൻ അന്തിക്കാട് ചിത്രം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതൊരു ചിത്രകാരിക്കുള്ള ആദരവാണെന്ന കുറിപ്പോടെയാണ് സത്യൻ അന്തിക്കാട് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പലരും പലരുടെയും ചിത്രങ്ങൾ അതിമനോഹരമായി വരച്ചു കണ്ടിട്ടുണ്ട്. ചിലർ തന്റെ ചിത്രം വരച്ച് തനിക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു ചിത്രത്തിലൂടെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ജീന നിയാസ് എന്ന ചിത്രകാരിയെന്ന് സത്യൻ അന്തിക്കാട് വ്യക്തമാക്കി.
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും അംഗീകാരം ചിത്രത്തിന് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ജീനയെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇനി എപ്പോഴെങ്കിലും കേരളത്തിൽ ബട്ടൻസിന് ക്ഷാമം നേരിട്ടാൽ ഞാനൊരു സമ്പന്നനാകാനുള്ള സാദ്ധ്യതയുണ്ട്. കാരണം പത്തൊമ്പതിനായിരത്തി ഇരുനൂറ്റി എഴുപത്തെട്ട് ബട്ടണുകൾ കൊണ്ട് തീർത്ത ഈ ചിത്രം ഇവിടെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നുവെന്നും സത്യൻ അന്തിക്കാട് കുറിച്ചു.
ഇതൊരു ചിത്രകാരിക്കുള്ള ആദരവാണ്. പലരും പലരുടേയും ചിത്രങ്ങൾ അതിമനോഹരമായി വരച്ചു കണ്ടിട്ടുണ്ട്. അപൂർവമായി ചിലർ എന്റെ…
Posted by Sathyan Anthikad on Tuesday, October 13, 2020















