ടോക്കിയോ: പെസഫിക്കിലെ ചൈനയുടെ ഹുങ്കിനും കടന്നുകയറ്റത്തിനും ശക്തമായ പ്രതിരോധവുമായി ജപ്പാന്. സമുദ്രമേഖലയിലെ ചെറുരാജ്യങ്ങളുടെ അടക്കം സുരക്ഷയേറ്റെടുത്തിരിക്കുന്ന ജപ്പാന് പുതിയ അന്തര്‍വാഹിനി കടലില്‍ വിന്യസിച്ചു. മൂവായിരം ടണ്‍ ഭാരമുള്ള തായ്ഗേയി എന്ന അന്തര്‍വാഹിനിയാണ് കടലിലിറക്കിയത്. മിറ്റ്സുബുഷി ഹെവി ഇന്‍ഡസ്ട്രീസാണ് അന്തര്‍വാഹിനി നിർമ്മിച്ചത്. 2022 മാര്‍ച്ച് മാസത്തോടെ അന്തർവാഹിനി പൂർണമായും പ്രവര്‍ത്തനസജ്ജമാകുമെന്ന് ജപ്പാന് നാവികസേന അറിയിച്ചു. ജപ്പാന്റെ ശക്തമായ നാവികസേനാ വ്യൂഹത്തിന്റെ 22-ാംമത്തെ അന്തർവാഹിനിയാണിത്.
ജപ്പാന്റെ സമുദ്രമേഖലയില്‍ ചൈനീസ് തീരരക്ഷാ സേനയുടെ രണ്ട് നിരീക്ഷണകപ്പലുകള് കണ്ടെത്തിയതിനെതിരെ ജപ്പാന് പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്തര്‍വാഹിനി പുറത്തിറക്കിയ വിവരം ജപ്പാന് അറിയിച്ചത്. 8 വര്‍ഷം മുമ്പ് സെന്കാവൂ ദ്വീപ് ജപ്പാന് കൈവശമാക്കിയ ശേഷം ചൈനയുടെ കപ്പല്‍ പ്രദേശത്ത് വരുന്നത് ആദ്യമായാണെന്നും ജപ്പാന് നാവികസേന അറിയിച്ചു.
Comments