ന്യൂഡൽഹി: പ്രശസ്ത ഗായകൻ കുമാര്‍ സാനുവിന് കൊറോണ സ്ഥിരീകരിച്ചു. 62 കാരനായ സാനുവിന് രോഗം സ്ഥിരീകരിച്ചുവെന്ന വിവരം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ സംഘമാണ് പുറത്തുവിട്ടത്. കുമാർ സാനുവിന് കൊറോണ സ്ഥിരീകരിച്ചുവെന്ന വിവരം പുറത്തുവിട്ടെങ്കിലും അദ്ദേഹം ആശുപത്രിയിലാണോ അതോ വീട്ടിൽ തന്നെ ഐസലേഷനിൽ തുടരുകയാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത് സംബന്ധിച്ച് ഒരു സ്ഥിരികരണവും അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവന്നിട്ടില്ല.
പ്രിയപ്പെട്ട ‘സോനുദാ’ രോഗബാധിതനായെന്ന വിവരം അറിഞ്ഞതോടെ ആരാധകർ ആശങ്കയിലാണ്. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു എന്നറിയിച്ച് കൊണ്ട് നിരവധി ആരാധകരാണ് ഫേസ്ബുക്കിൽ പ്രതികരിച്ചത്. ഒക്ടോബർ 20നാണ് കുമാർ സാനുവിന്റെ ജന്മദിനം. ജന്മദിനം ആഘോഷിക്കാനായി ഭാര്യക്കും മക്കൾക്കുമൊപ്പം ലോസ് ആഞ്ചല്സിലേക്ക് പോകാൻനിരിക്കെയാണ് ഗായകന് കൊറോണ സ്ഥിരീകരിച്ചത്.
Comments