പ്രേക്ഷകര്‍ക്ക് ആകാംക്ഷ നല്‍കി ഇന്ദ്രന്‍സിന്റെ 'വേലുക്കാക്ക' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രേക്ഷകര്‍ക്ക് ആകാംക്ഷ നല്‍കി ഇന്ദ്രന്‍സിന്റെ ‘വേലുക്കാക്ക’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2020, 11:00 am IST
Facebook
Twitter
WhatsAppTelegram

ഒരു ചെറിയ രംഗം മാത്രം മതി ഇന്ദ്രന്‍സ് എന്ന നടന്റെ അഭിനയ മികവ് മനസ്സിലാക്കാന്‍. ചെറിയ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ സ്ഥാനം നേടിയ ഒരു നടനാണ് ഇന്ദ്രന്‍സ്. ശരീര പ്രകൃതി കൊണ്ടും സംസാര ശൈലി കൊണ്ടും അഭിനയ രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം കൊണ്ടു വന്ന താരം പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ചുട്ടുണ്ട്. ഒരുപാട് സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ നമ്മളിലേക്ക് നര്‍മ്മം പകര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇന്ദ്രന്‍സ് എന്ന നടന്റെ ഗൗരവമുളള കഥാപാത്രങ്ങളെയും ഇരു കയ്യോടെ സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോള്‍ പുതിയ വേഷത്തിലൂടെ വീണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കുകയാണ് ഇന്ദ്രന്‍സ്.

ഇന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി കൊണ്ട് നവാഗതനായ അശോക് ആര്‍. കലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക’ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ദ്രന്‍സ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു. പി.ജെ.വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരിയാണ് ചിത്രം നിര്‍മിക്കുന്നത്. ഷാജി ജേക്കബാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മുരളി ദേവ്, ശ്രീനിവാസ് മേമുറി എന്നിവരുടെ വരികള്‍ക്ക് റിനില്‍ ഗൗതം, യുനുസ്യോ എന്നിവര്‍ സംഗീതം നല്‍കുന്നു.

ഹാസ്യ താരമായാണ് ഇന്ദ്രന്‍സ് മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാല്‍ ഗൗരവമുളള കഥാപാത്രങ്ങളിലൂടെ താരം ശ്രദ്ധ നേടി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അഞ്ചാം പാതിര എന്ന ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ അഭിനയമികവ് മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു. കൂടാതെ ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന  ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്‌ട്ര പുരസ്‌കാരവും ഈ നടന് ലഭിച്ചു. ഒരു നഗരത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന വ്യക്തിയുടെ കഥപറയുന്ന ‘ലോന’എന്ന ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ഇന്ദ്രന്‍സ് ചിത്രം.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies