ക്ഷേത്ര നഗരം എന്നർത്ഥമുള്ള അങ്കോർവാട്ട്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture

ക്ഷേത്ര നഗരം എന്നർത്ഥമുള്ള അങ്കോർവാട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 07:53 pm IST
FacebookTwitterWhatsAppTelegram

വടക്കൻ കംബോഡിയയിൽ സ്ഥിതി ചെയ്യുന്ന വിശാലമായ ബുദ്ധക്ഷേത്ര സമുച്ചയമാണ് അങ്കോർവാട്ട് .പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഒരു ഹിന്ദു ക്ഷേത്രമായിട്ടാണ് ഇത് നിർമ്മിക്കപ്പെട്ടത് .400 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന അങ്കോർവാട്ട് ലോകത്തിലെ ഏറ്റവും വലിയ മതസ്മാരകമാണെന്ന് പറയപ്പെടുന്നു. കംബോഡിയയിലെ ഭാഷയായ ഖെമർ ഭാഷയിൽ ക്ഷേത്ര നഗരം എന്നർത്ഥം വരുന്ന പേരാണ് അങ്കോർവാട്ട് .1113 മുതൽ 1150 വരെ ഈ പ്രദേശം ഭരിച്ച സൂര്യവർമൻ രണ്ടാമൻ ചക്രവർത്തിയാണ് ഈ ക്ഷേത്രം നിർമ്മിച്ചത് എന്ന് ചരിത്രരേഖകകൾ സാക്ഷ്യപ്പെടുത്തുന്നു .

മഹാവിഷ്ണുവിനായി നിർമ്മിക്കപ്പെട്ട ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധ ക്ഷേത്രമായി മാറുകയായിരുന്നു . ഇപ്പോൾ ഇതൊരു ക്ഷേത്രമായി പ്രവർത്തിക്കുന്നില്ല എങ്കിലും കംബോഡിയയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് അങ്കോർവാട്ട് . 1970 കളിൽ ജർമൻ റൂജ് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ ഭരണകാലത്തും അതിന് മുൻപുണ്ടായ പ്രാദേശിക സംഘട്ടനങ്ങളിലും തകരാതെ ഈ ക്ഷേത്രം പിടിച്ചു നിന്ന് എന്നുള്ളത് അത്ഭുതം തന്നെയാണ് .

പതിമൂന്നാം നൂറ്റാണ്ടോടെ അങ്കോർവാട്ട് രാഷ്‌ട്രീയ, സാംസ്കാരിക, വാണിജ്യ പ്രാധാന്യമുള്ള സ്ഥലം അല്ലാതായി മാറി എങ്കിലും ഇത് ബുദ്ധമതത്തിന്റെ പ്രധാന സ്മാരകമായി നിലകൊണ്ടു . മറ്റ് ചരിത്ര സ്മാരകങ്ങളെ പോലെ തഴയപ്പെട്ട ഒരു അവസ്ഥ ഇതിനു നേരിടേണ്ടി വന്നിട്ടില്ല . എല്ലാ കാലങ്ങളിലും വേണ്ടവിധത്തിൽ ഉള്ള സംരക്ഷണവും അറ്റകുറ്റപ്പണികളും നടത്തി സംരക്ഷിച്ചു പോരുന്ന ചരിത്ര സ്മാരകം കൂടിയാണിത് .

ഹിന്ദു, ബുദ്ധമത വിശ്വാസങ്ങളുടെ സിദ്ധാന്തമനുസരിച്ച് ദേവന്മാരുടെ ഭവനമായ മേരു പർവതത്തെ പ്രതിനിധീകരിക്കുന്ന തരത്തിലുള്ള രൂപകല്പനയാണ് ക്ഷേത്രത്തിനുള്ളത് .മേരു പർവതത്തിന്റെ അഞ്ച് കൊടുമുടികൾ ആണ് ഈ ക്ഷേത്രത്തിന്റെ അഞ്ച് ഗോപുരങ്ങൾ പ്രതിനിധീകരിക്കുന്നത് , കൂടാതെ താഴെയുള്ള മതിലുകളും കായലും ചുറ്റുമുള്ള പർവതനിരകളെയും കടലിനെയും സൂചിപ്പിക്കുന്നു .

മണൽക്കല്ലുകൾ ഉപയോഗിച്ചാണ് അങ്കോർവാട്ട് ക്ഷേത്രം പണി കഴിപ്പിച്ചിട്ടുള്ളത് . കായലിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന പതിനഞ്ചടി ഉയരമുള്ള മതിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന നഗരത്തെയും , ക്ഷേത്രത്തെയും , നഗരത്തിൽ വസിച്ചിരുന്ന ആളുകളെയും ആക്രമണങ്ങളിൽ നിന്ന് സംരക്ഷിച്ചിരുന്നു . ഇന്നും ഈ കോട്ടയുടെ അവശിഷ്ടങ്ങൾ ഇവിടെ കാണാൻ സാധിക്കും .

വിശാലമായ മതിൽകെട്ടിനുള്ളിൽ ഇരുനൂറേക്കറിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശത്ത് ക്ഷേത്രം , നഗരം , ചക്രവർത്തിയുടെ കൊട്ടാരം എന്നിവ സ്ഥിതി ചെയ്തിരുന്നു . അന്നത്തെ പാരമ്പര്യം അനുസരിച്ചു ക്ഷേത്രവും മതിലും മാത്രമാണ് മണൽക്കലുകൾ കൊണ്ട് നിർമ്മിച്ചത് . ബാക്കി ഉള്ളവയെല്ലാം മരത്തടികൾ കൊണ്ടും മറ്റ് വസ്തുക്കൾ കൊണ്ടുമാണ് നിർമ്മിച്ചത് . അതിനാൽ തന്നെ ക്ഷേത്രവും മതിൽകെട്ടും മാത്രമേ അവശേഷിച്ചുള്ളു .

ഹിന്ദു, ബുദ്ധമതങ്ങളിലെ പ്രധാന ദേവതകളെയും വ്യക്തികളെയും പ്രതിനിധീകരിക്കുന്ന ആയിരക്കണക്കിന് ശില്പങ്ങളും , പാരമ്പര്യത്തിലെ പ്രധാന സംഭവങ്ങൾ ആലേഖനം ചെയ്ത വസ്തുക്കൾ കൊണ്ട് ക്ഷേത്രവും മതിൽകെട്ടും അലങ്കരിച്ചിരിക്കുന്നു.

യുനെസ്കോയുടെ പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുള്ള അങ്കോർവാട്ട് ക്ഷേത്രം കംബോഡിയക്കാരുടെ ദേശീയ അഭിമാനമായി നിലകൊള്ളുന്നു .

ShareTweetSendShare

More News from this section

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies