ജയ്പൂര്‍: രാജസ്ഥാനില്‍ നഗ്നമായ ന്യൂനപക്ഷ പ്രീണന നയവുമായി കോണ്‍ഗ്രസ്സ് രംഗത്ത്. രാജ്യത്ത് മതമൗലികവാദത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് അടിസ്ഥാന വികസനം മറന്നുള്ള ഗെഹലോട്ടിന്റെ പ്രീണനം.
അടിസ്ഥാന വിദ്യാഭ്യാസ മേഖലകള്‍ സംസ്ഥാനത്ത് ദുരിതമനുഭവിക്കുമ്പോള്‍ മദ്രസാ വികസനമെന്ന പേരിലാണ് ഖജനാവിലെ പണം വകമാറ്റുന്നത്. ന്യൂനപക്ഷ ക്ഷേമമെന്ന പേരില്‍ മദ്രസകളുടെ നവീകരണത്തിനായി 90 ശതമാനം തുകയും ഗെഹലോട്ട് സര്‍ക്കാര്‍ വഹിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി 10 ശതമാനം മാത്രമാണ് മദ്രസാ ബോര്‍ഡ് വഹിക്കേണ്ടിവരിക.
Comments