ഇരുപത്തിയഞ്ച് കൊല്ലം കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷക മനസ്സിൽ ഇടമുള്ള "ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ "
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇരുപത്തിയഞ്ച് കൊല്ലം കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷക മനസ്സിൽ ഇടമുള്ള “ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ “

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 07:59 pm IST
FacebookTwitterWhatsAppTelegram

തിളക്കത്തിന് മങ്ങൽ ഏൽക്കാതെ , പ്രണയത്തിന് മാറ്റു കുറയാതെ ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന സിനിമയാണ് ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് ഇറങ്ങിയ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ . സ്വദേശത്തോടുള്ള സ്നേഹത്തിന് കോട്ടം ഒന്നും തന്നെ തട്ടാതെ വിദേശത്ത് ജീവിക്കുന്ന രണ്ടു കുടുംബങ്ങളുടെയും , അതിൽ ഉൾപ്പെട്ട രണ്ടു വ്യക്തികളുടെ പ്രണയത്തെയും പ്രമേയമാക്കി അവതരിപ്പിച്ച ചിത്രം ഇന്നും പ്രേക്ഷകർ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ചിത്രങ്ങളിൽ ഒന്നാണ് .

സ്വിറ്റ്സർലണ്ടിലും ഇന്ത്യയിലുമായി ചിത്രീകരിച്ച ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ആയ യാഷ് ചോപ്രയുടെ പുത്രൻ ആദിത്യ ചോപ്ര ആയിരുന്നു . ഷാരൂഖ് ഖാനും , കജോളും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ഇവർക്കൊപ്പം അന്തരിച്ച നടൻ അമരീഷ് പുരി , ഫരീദ ജലാൽ , അനുപം ഖേർ , മന്ദിര ബേദി എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു .

1995 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബോളിവുഡിലെ ഹിറ്റ് പ്രണയ ജോഡികളായ ഷാരൂഖ് ഖാനും കജോളും , രാജ് – സിമ്രാൻ എന്ന പേരുള്ള കഥാപാത്രങ്ങൾ ആയിട്ടാണ് ചിത്രത്തിൽ എത്തിയത് . കുടുംബബന്ധങ്ങൾക്ക് മൂല്യം കൊടുക്കുന്ന ഇരുവരും പ്രണയത്തിലായി എങ്കിലും വീട്ടുകാരുടെ സമ്മതത്തോടെ മാത്രം വിവാഹം കഴിക്കൂ എന്ന് എടുത്ത തീരുമാനത്തിലൂടെ ആണ് ചിത്രം പുരോഗമിക്കുന്നത് .

ഒരു ചിത്രത്തിലെ എല്ലാ പാട്ടുകളും ഹിറ്റ് ആകുക എന്നത് അക്കാലത്ത് ഒരു സ്ഥിരം സംഭവമായിരുന്നു . അതുപോലെ തന്നെ ഈ ചിത്രത്തിലെ എല്ലാ പാട്ടുകളും പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവയാണ് . ഇന്നും ഈ ചിത്രത്തിലെ ഒരു പാട്ടെങ്കിലും ഓർക്കാത്തവരോ കേൾക്കാത്തവരോ കാണില്ല .ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ ഇറങ്ങിയ സമയത്ത് തീയേറ്ററിൽ പോയി കണ്ടവർക്കെല്ലാം തന്നെ ഈ ചിത്രത്തെ കുറിച്ച് പറയാൻ ഒരുപാടോർമ്മകൾ കാണും .

പൂർണ്ണമായും ഒരു കുടുംബ ചിത്രമായിരുന്നു ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ , രണ്ടു ദേശങ്ങളുടെ ജീവിതവും സംസ്കാരവും മനോഹരമായി തന്നെ ആവിഷ്കരിച്ച ചിത്രമായിരുന്നു .ഒരിക്കൽ കൂടി ഈ ചിത്രം കാണാൻ ആഗ്രഹിക്കാത്തവർ ഇന്നും വിരളമായിരിക്കും .

Tags: Shahrukh KhanKajol
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies