കുറക്കാവ് ദേവീ ക്ഷേത്രം; ഇഷ്ടകാര്യലബ്ധിക്കായി വെറ്റില പറത്തുന്ന ഭാരതത്തിലെ ഏക ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

കുറക്കാവ് ദേവീ ക്ഷേത്രം; ഇഷ്ടകാര്യലബ്ധിക്കായി വെറ്റില പറത്തുന്ന ഭാരതത്തിലെ ഏക ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2020, 11:50 am IST
FacebookTwitterWhatsAppTelegram

കുറക്കാവ് ദേവീ ക്ഷേത്രത്തിലെ പ്രധാന ആചാരമാണ് ‘വെറ്റില പറത്തൽ’ എന്ന ചടങ്ങ്. ഇഷ്ടകാര്യസിദ്ധിക്കായി മൂലസ്ഥാനത്തു ‘വെറ്റില പറത്തൽ’ എന്ന വിശേഷ ആചാരമുള്ള ഭാരതത്തിലെ ഏക ക്ഷേത്രമാണ് കുറക്കാവ് ദേവീ ക്ഷേത്രം. ശ്രീപരമേശ്വരനെ “കിരാതമൂർത്തിയായും” ആദിപരാശക്തിയായ ശ്രീഭദ്രകാളിയെ “കുറക്കാവിൽ അമ്മയായു”മാണ് ആരാധിക്കപ്പെടുന്നത്. മനസിൽ എന്തു ആഗ്രഹമുണ്ടെങ്കിലും അത് ധ്യാനിച്ചു കാവിലേക്ക് വെറ്റില പറത്തിയാൽ ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തിനു സമീപമായി ധാരാളം വെറ്റില ലഭിക്കുന്ന കടകളും ലഭ്യമാണ്.

പതിനൊന്നു വെറ്റിലകളാണ് കണക്ക്. വെറ്റില പറത്തൽ പോലെ മറ്റൊരു പ്രധാന വഴിപാടാണ് ‘കാര്യസിദ്ധി പൂജ’. ഞായറാഴ്ച ദിവസങ്ങളിലെ കാര്യസിദ്ധി പൂജയിൽ പങ്കെടുത്താൽ ഉദ്ദിഷ്ടകാര്യസിദ്ധി ഉണ്ടാകുമെന്നും ഭക്തർ വിശ്വസിക്കുന്നു. മാത്രവുമല്ല എല്ലാ മാസവും അത്തം നക്ഷത്രത്തിൽ ദേവിഭാഗവത പാരായണം, നാരങ്ങാ വിളക്ക്, വിശേഷാൽ പൂജ, അന്നദാനം എന്നിവയും ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. കോഴിയെപ്പറത്ത്, അടുക്ക് സമര്‍പ്പണം, തെരളി നിവേദ്യം, പട്ടുംമാല എന്നിവയും ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.

ആലപ്പുഴ ജില്ലയുടെ തെക്ക് കൃഷ്ണപുരം എന്ന സ്ഥലത്താണ് കുറക്കാവ് ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീപരമശിവനെ കിരാതമൂര്‍ത്തി ഭാവത്തിലും സൗമ്യസ്വരൂപയായ ശ്രീഭദ്രകാളിയേയും തുല്യ പ്രാധാന്യത്തോടു കൂടിയാണ് ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നത്. ഗണപതി, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരന്‍, അഖില സര്‍പ്പങ്ങള്‍ എന്നിവരാണ് മറ്റ് പ്രധാന പ്രതിഷ്ഠകൾ. മൂലസ്ഥാനമായ കുറക്കാവിലാണ് വെറ്റില പറത്ത് എന്ന പ്രധാന വഴിപാടുള്ളത്. പണ്ട് കാലത്ത് യോഗീശ്വരനായ ഒരു ബ്രാഹ്മണന്റെ പൂജാദേവതയായിരുന്ന സൗമ്യരൂപത്തിലുള്ള ഭദ്രകാളി പ്രതിഷ്ഠയായിരുന്നു ക്ഷേത്രത്തിൽ കുടികൊണ്ടിരുന്നത് എന്നാണ് വിശ്വാസം. ഒരുപാട് കാലം ക്ഷേത്ര വഴിപാടുകൾ മുടങ്ങി കിടന്നിരുന്നു. എന്നാൽ പിന്നീട് ക്ഷേത്ര പുനരുദ്ധാരണത്തിന് ശേഷം ചടങ്ങുകൾ മുടങ്ങാതെ നടക്കാൻ തുടങ്ങിയെന്നാണ് പഴമക്കാർ പറയുന്നത്.

Tags: Temple
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies