ചാമ്പ്യന്‍സ് ലീഗ്: പി.എസ്.ജിയെ തോല്‍പ്പിച്ച് യുണൈറ്റഡ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ്: പി.എസ്.ജിയെ തോല്‍പ്പിച്ച് യുണൈറ്റഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2020, 11:43 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ സ്വന്തം മൈതാനത്ത് പി.എസ്.ജിയ്‌ക്ക് തോല്‍വി. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് പി.എസ്.ജിയെ തോല്‍പ്പിച്ചത്. കളിയുടെ ആദ്യ പകുതിയിലാണ് യുണൈറ്റഡിന്റെ ഗോള്‍വീണത്. 23-ാം മിനിറ്റിലെ പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസാണ് വലയിലെത്തിച്ചത്. ഇതിനിടെ രണ്ടാം പകുതിയില്‍ ചെമ്പട ഒരു പിഴവ് വരുത്തിയത് പി.എസ്.ജിയ്‌ക്ക് ഗുണമായി. 55-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍സിന്റെ സെല്‍ഫ് ഗോള്‍ പി.എസ്.ജിയ്‌ക്ക് സമനില നേടിക്കൊടുത്തു.

കളിയുടെ അവസാന നിമിഷമാണ് നിര്‍ണ്ണായക ഗോളിലൂടെ റാഷ്‌ഫോഡ് ഇംഗ്ലീഷ് ക്ലബ്ബിനായി വിജയഗോള്‍ നേടിയത്. 87-ാം മിനിറ്റിലാണ് ഗോളടിച്ചത്. കളിയുടെ മുക്കാല്‍ സമയത്തും പന്ത് കൈവശം വയ്‌ക്കുന്നതില്‍ പി.എസ്.ജി വിജയിച്ചിട്ടും മാഞ്ചസ്റ്ററിന്റെ പ്രതിരോധം തകര്‍ക്കാനായില്ല. 14 ഷോട്ടുകള്‍ വീതം ഇരുടീമുകളും അടിച്ചിട്ടും ഗോളായില്ല. രണ്ടു ടീമുകളുടേയും ഈ സീസണിലെ ആദ്യമത്സരമാണ് നടന്നത്. ലീപ്‌സിഗും ഇസ്റ്റാന്‍ബുള്ളുമാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ആകെ 8 ഗ്രൂപ്പുകളിലായി 32 ടീമുകളാണ് ചാമ്പ്യന്‍സ് ലീഗില്‍ മാറ്റുരയ്‌ക്കുന്നത്. ആറു മത്സരം വീതമാണ് ഗ്രൂപ്പില്‍ എല്ലാ ടീമുകളും കളിക്കുക. കഴിഞ്ഞ സീസണില്‍ ഗ്രൂപ്പിലെ 6 മത്സരങ്ങളും ജയിച്ച ബയേണാണ് കിരീടം ചൂടിയത്.

Tags: CHAMPIONS LEAGUEPSG-MAN U
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies