ഹൈന്ദവസ്ത്രീകൾ ലൈംഗികതൊഴിലാളികളാണെന്ന് മനുസ്മൃതിയെ കൂട്ടുപിടിച്ച് പറയുന്നതിന്റെ അടിസ്ഥാനമെന്ത് ; തിരുമാവലവനെതിരെ ഖുശ്ബു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈന്ദവസ്ത്രീകൾ ലൈംഗികതൊഴിലാളികളാണെന്ന് മനുസ്മൃതിയെ കൂട്ടുപിടിച്ച് പറയുന്നതിന്റെ അടിസ്ഥാനമെന്ത് ; തിരുമാവലവനെതിരെ ഖുശ്ബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2020, 04:26 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : ഹിന്ദു മതഗ്രന്ഥങ്ങൾ സ്ത്രീകളെ ‘ലൈംഗികത്തൊഴിലാളികളായി’ കാണുന്നുവെന്ന് പ്രസ്താവിച്ച ചിദംബരം എം പി തോൽ തിരുമാവലവന്റനെതിരെ നടി ഖുശ്ബു സുന്ദർ . പ്രസ്താവനയെ അപലപിച്ച ഖുശ്ബു ഹൈന്ദവ സ്ത്രീകൾ ലൈംഗിക തൊഴിലാളികളാണെന്ന് മനുസ്മൃതിയെ കൂട്ടുപിടിച്ച് തിരുമാവലവൻ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോദിച്ചു.

തിരുമാവലവൻ മനുസ്മൃതി വായിച്ചിട്ടുണ്ടോയെന്നും, സ്ത്രീകളെ അപമാനിക്കുന്ന ഒരു വാക്കുപോലും അതിൽ ഉൾപ്പെടുന്നില്ലെന്നും ഖുശ്ബു ചൂണ്ടിക്കാട്ടി . ഹൈന്ദവ സ്ത്രീകളെ അപമാനിച്ച എം പിയ്‌ക്കെതിരെ ബിജെപി പ്രവർത്തകനായ അശ്വതമാൻ പരാതി നൽകിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിൽ സൈബർ ക്രൈം വിഭാഗം തിരുമാവലവനെതിരെ കേസ് ഫയൽ ചെയ്തു.

അതേ സമയം സ്ത്രീകളെയും പിന്നോക്ക ജാതികളെയും തദ്ദേശീയ വിഭാഗങ്ങളെയും അപമാനിക്കുകയും അവർക്കെതിരെ വിദ്വേഷം വളർത്തുകയും ചെയ്യുകയാണ് മനുസ്മൃതിയെന്നും, ഹിന്ദു മതഗ്രന്ഥം നിരോധിക്കണമെന്നുമാവശ്യപ്പെട്ട് തിരുമാവലവന്റെ നേതൃത്വത്തിലുള്ള വിടുതലൈ ചിരുതൈഗൽ കക്ഷി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്.

രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് എഴുതിയതാണെന്ന് കരുതുന്ന മനുസ്മൃതി തൊഴിലാളിവർഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് തിരുമാവലവന്റെ പ്രസ്താവന . അടുത്തിടെ പെരിയാറുമായി ബന്ധപ്പെട്ട സംഘടന നടത്തിയ ഓൺലൈൻ സെമിനാറിലായിരുന്നു തിരുമാവലവൻ ഹൈന്ദവ സ്ത്രീകൾക്കെതിരെ വിവാദ പ്രസംഗം നടത്തിയത്.

“സ്ത്രീകളെ അടിസ്ഥാനപരമായി ദൈവം ലൈംഗിക തൊഴിലാളികളായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത് . മനു ധർമ്മമനുസരിച്ചും എല്ലാ സ്ത്രീകളും ലൈംഗിക തൊഴിലാളികളാണ്. അങ്ങനെയാണ് അവരെ ദൈവം സൃഷ്ടിച്ചത്. അവർ പുരുഷന്മാരേക്കാൾ താഴ്ന്ന നിലയിലാണ്. ബ്രാഹ്മണ സ്ത്രീകൾക്കും മറ്റ് ജാതികളിലെ സ്ത്രീകൾക്കും ഇത് ബാധകമാണ്. ഇതാണ് സനാതന ധർമ്മം പറയുന്നത് ”. തിരുമാവലവൻ പറയുന്നു.

സംഭവം വിവാദമായതോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ തന്റെ വീഡിയോയിൽ നിന്ന് ഒരു ഭാഗം മാത്രം എടുത്ത് പ്രചരിപ്പിക്കുകയാണെന്ന് തോൽ തിരുമാവലവൻ പ്രസ്താവന ഇറക്കിയിരുന്നു.

Tags: khushboo
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies