തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8253 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1170, തൃശൂർ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂർ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസർഗോഡ് 200, വയനാട് 79 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
25 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6468 പേർ ഇന്ന് രോഗമുക്തി നേടി. 97,417 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 163 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 894, തൃശൂർ 1070, തിരുവനന്തപുരം 751, കോഴിക്കോട് 738, കൊല്ലം 730, മലപ്പുറം 688, ആലപ്പുഴ 693, കോട്ടയം 391, പാലക്കാട് 179, കണ്ണൂർ 326, പത്തനംതിട്ട 278, ഇടുക്കി 87, കാസർഗോഡ് 186, വയനാട് 73 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
67 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. എറണാകുളം 17, തിരുവനന്തപുരം, കണ്ണൂർ 9 വീതം, കോഴിക്കോട് 8, കാസർഗോഡ് 6, തൃശൂർ 5, കോട്ടയം 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, വയനാട് 2 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,83,517 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,60,062 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 23,455 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3429 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 42,80,204 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
Comments