കൊച്ചി : മലാള സിനിമ ഇന്നുവരെ കാണാത്ത ഒരു ടൈറ്റിൽ ലോഞ്ചിന് കാത്തിരിക്കുകയാണ്. എസ് ജി 250 എന്ന വിളിപ്പേരുള്ള പുതിയ സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റിലാണ് മലയാള സിനിമാ ലോകം ഒരുമിച്ച് പുറത്തിറക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ് തുടങ്ങി യുവതാരങ്ങളടക്കം മലയാള സിനിമയിലെ എൺപതിലധികം താരങ്ങളാണ് ടൈറ്റിൽ റിലീസ് ചെയ്യുന്നത്.
ഇന്ന് വൈകുന്നരെ 6 മണിക്കാണ് റിലീസ്. സുരേഷ് ഗോപി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന കഥാപാത്രവുമായാണ് സുരേഷ് ഗോപി എത്തുന്നത്. ഇത് വിവാദമായിരുന്നു. എന്നാൽ അതേ തിരക്കഥയും അതേ താരങ്ങളും അണിനിരക്കുന്നതാകും ചിത്രമെന്ന് സുരേഷ് ഗോപി തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ നേരത്തെയിറങ്ങിയ മോഷൻ ടീസർ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു.
Comments