ആലുവ : ദുർഗാദേവിയെ അവഹേളിച്ച സംഭവത്തിൽ ആലുവ സ്വദേശിനിക്കെതിരെ കേസെടുത്തു. ദുർഗാദേവിയെ അപമാനിക്കുന്ന വിധത്തിൽ ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ആലുവ സ്വദേശിനി ദിയ ജോൺസണെതിരെയാണ് കേസെടുത്തത്. ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടർന്നാണ് നടപടി. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം നവരാത്രിയുമായി ബന്ധപ്പെട്ട് ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും അതിൽ വിഷമിക്കുന്നതായും യുവതി അറിയിച്ചു. ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശത്തോടെയായിരുന്നില്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവർ പറഞ്ഞു. കേസ് എടുത്തതിന് തൊട്ട് പിന്നാലെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളില്‍നിന്ന് ഫോട്ടോ നീക്കം ചെയ്തിട്ടുണ്ട്.
Comments