തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കൊറോണ. ഇതിൽ 3711 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. കൊറോണയെ തുടർന്ന് 20 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം ബാധിച്ചവരിൽ 471 പേരുടെ ഉറവിടം വ്യക്തമല്ല. രോഗ ബാധിതരിൽ 53 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,141 സാമ്പിളുകൾ പരിശോധിച്ചു. 7101 പേർ രോഗമുക്തി നേടിയതായും പിണറായി വിജയൻ പറഞ്ഞു.
.
Comments