അതിര്‍ത്തികളിൽ പാലിക്കേണ്ട അന്താരാഷ്ട്രമര്യാദകളെല്ലാം ലംഘിക്കുന്നു: ചൈനയെ നേരിടാൻ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിര്‍ത്തികളിൽ പാലിക്കേണ്ട അന്താരാഷ്‌ട്രമര്യാദകളെല്ലാം ലംഘിക്കുന്നു: ചൈനയെ നേരിടാൻ ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2020, 02:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ചൈനയുടെ ഏതു ഭീഷണിയേയും നേരിടാന്‍ ഇന്ത്യക്കെല്ലാ വിധ സഹായങ്ങളും നല്‍കി കൂടെ നില്‍ക്കുമെന്ന ഉറപ്പുമായി മൈക്ക് പോംപിയോ. മേഖലയിലെ എല്ലാ രാജ്യങ്ങള്‍ക്കും ചൈന ഭീഷണിയാണ്. അതിര്‍ത്തികളില്‍ പാലിക്കേണ്ട അന്താരാഷ്‌ട്രമര്യാദകളെല്ലാം ലംഘിക്കുന്ന ചൈനയുടെ നയത്തെ ഒരിക്കലും അംഗീകരിക്കില്ല. സുഹൃദ് രാജ്യങ്ങളുടെ പ്രതിരോധ ശാക്തീകരണത്തിന് കൂടെ നില്‍ക്കുമെന്നും പോംപിയോ  വാക്കുനല്‍കി. ഇന്ത്യ-അമേരിക്ക ദ്വിതല മന്ത്രാലയ ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പോംപിയോ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

ചെനയെ നില്ക്കുനിര്‍ത്താന്‍ ശക്തമായ നടപടികളാവശ്യമെന്നും ഒരു തരത്തിലും സമാധാനം ആഗ്രഹിക്കാത്ത ഭരണകൂടമാണ് ചൈനയുടേതെന്നും മൈക്ക് പോംപിയോ പറഞ്ഞു.  ഏഷ്യന്‍ മേഖലയില്‍ ഏറ്റവും സൗഹാര്‍ദ്ദപരമായി ജീവിക്കുന്ന രാജ്യം ഇന്ത്യയാണ്. മറ്റ് രാജ്യങ്ങളെ സഹായിക്കാനും ഇന്ത്യ ഒരുക്കമാണ്. കൊറോണ പ്രതിരോധത്തില്‍ അതെല്ലാവരും അംഗീകരിച്ചും കഴിഞ്ഞു.

രണ്ടു സുപ്രധാന ജനാധിപത്യരാജ്യങ്ങളാണ് ഒന്നിച്ചത്.കൊറോണ പ്രതിരോധം മുതല്‍ ചൈനയുടെ ഏഷ്യാ-പെസഫിക് മേഖലയിലെ കടന്നുകയറ്റം തടയുന്നതിലും ഇന്ത്യയ്‌ക്കായി ഒരുമിച്ചു നില്‍ക്കുമെന്നും പോംപിയോ പറഞ്ഞു. ഇന്ത്യയുമായി സുപ്രധാന പ്രതിരോധ കരാറുകളാണ് ഒപ്പുവെച്ചത്. മേഖലയിലെ സുരക്ഷ സ്വയം നോക്കാൻ ശേഷിയുള്ള ഇന്ത്യയ്‌ക്ക് സഹായം ചെയ്യേണ്ട നിർണ്ണായക സമയമാണിത്. ഒപ്പം ഏഷ്യാ-പെസഫിക് മേഖലയിലെ മുൻ ധാരണകൾ പ്രകാരം മറ്റ് ചെറുരാജ്യങ്ങളെ സഹായിക്കാനും ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന വിശ്വാസം അമേരിക്കയ്‌ക്കുണ്ട്. അതിനാൽത്തന്നെ ഇന്ത്യയ്‌ക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

2 പ്ലസ് 2 ചര്‍ച്ചകള്‍ക്കിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് എന്നിവരുമായി ചൈനാ വിഷയം സംസാരിക്ക വേയാണ് പോംപിയോ അമേരിക്കയുടെ നയം വ്യക്തമാക്കിയത്.  ഹൈദരാബാദ് ഹൗസിലാണ് സംയുക്തസമ്മേളനം നടക്കുന്നത്. യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമാണ് മന്ത്രിതലത്തില്‍ പങ്കെടുക്കുന്നത്. മൂന്ന് സൈനിക മേധാവികളും ബിപിന്‍ റാവത്തിനൊപ്പം ചര്‍ച്ചയിലുണ്ട്. വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ദ്ധന്‍ ഷ്രിംഗ്ലയും സമ്മേളനത്തിലുണ്ട്.

Tags: pompeoUS pompeo
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies