എണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള പെരുവാരം മഹാദേവ ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

എണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള പെരുവാരം മഹാദേവ ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2020, 10:17 am IST
FacebookTwitterWhatsAppTelegram

എണ്ണൂറ് വർഷത്തിലേറെ പഴക്കമുള്ള പെരുവാരം മഹാദേവ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ പരമശിവനെ ഉള്ളറിഞ്ഞു പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്നാണ് ഭക്തരുടെ വിശ്വാസം. ശനിദോഷങ്ങൾക്കായി ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ തീരുമെന്നും അവർ വിശ്വസിക്കുന്നു. എറണാകുളത്ത് നോർത്ത് പറവൂരിലാണ് പെരുവാരം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ട് ദർശനമായി ശിവനും പടിഞ്ഞാറോട്ട് ദർശനമായി പാർവ്വതിയും വട്ട ശ്രീകോവിലിൽ പ്രതിഷ്ഠയുള്ള പെരുവാരം മഹാദേവ ക്ഷേത്രത്തിൽ സാക്ഷാൽ പരമശിവൻ പരിവാരങ്ങളോടെ കുടികൊള്ളുന്നു. പരിവാരം എന്ന പേരാണ് പിന്നീട് പെരുവാരം ആയതെന്നും കരുതപ്പെടുന്നു.

കന്നിമൂലയിൽ ഗണപതിയും നാലമ്പലത്തിന് പുറത്ത് വടക്ക് ഭാഗത്തായി പാലമര ചുവട്ടിൽ യക്ഷിയും തെക്ക് ധർമ്മശാസ്താവും സ്ഥിതി ചെയ്യുന്നു. നാൽപത്തൊന്ന് നിർമാല്യ ദർശനം വിശേഷാൽ ചടങ്ങാണ്. അസാധ്യമെന്ന് കരുതുന്ന പല കാര്യങ്ങളും ഇവിടെ നിർമ്മാല്യം തൊഴുത് പ്രാർത്ഥിച്ചാൽ നടക്കുമെന്നാണ് വിശ്വാസം. വിവാഹം നടക്കുവാനായിട്ട് സ്വയംവരാർച്ചനയും ഇവിടെ നടത്തുന്നുണ്ട്. ആയിരം കുടം അഭിഷേകവും ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്. ഇതിനു പുറമെ ക്ഷേത്രത്തിൽ ദിവസവും ക്ഷീരധാരയും, കളഭം തുടങ്ങിയ വഴിപാടുകളും ലഭ്യമാണ്.

ക്ഷേത്രത്തിന് കുറച്ചു കിഴക്കായി മന്നം സുബ്രഹ്മണ്യ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. വർഷത്തിൽ ഒരിക്കൽ മാത്രം സുബ്രമണ്യൻ, അച്ഛനായ പരമശിവന്റെ ഉത്സവത്തിന് എത്തിച്ചേരും. അന്നേ ദിവസം തെയ്യം പോലെയുള്ള കലാരൂപങ്ങളും, വാദ്യമേളങ്ങളും എല്ലാം ചേർന്ന് ഗംഭീരമായ ആഘോഷമാണ് ക്ഷേത്രം കൊണ്ടാടുന്നത്. കേരളത്തിൽ ഏറ്റവും അവസാനം ഉത്സവം നടക്കുന്ന ക്ഷേത്രമാണ് പെരുവാരം മഹാദേവ ക്ഷേത്രം. മേടമാസത്തിലെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന തിരുവാതിര ആറാട്ട് ഉത്സവും ഏറെ പ്രസിദ്ധമാണ്.

Tags: TemplePeruvaram
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies