പോർച്ചുഗൽ: പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൊറോണ പരിശോധനാ ഫലം നെഗറ്റീവായി. യുവന്റ്‌സ് ക്ലബ് ട്വിറ്ററിലൂടെയാണ് കൊറോണ പരിശോധനാ ഫലം നെഗറ്റീവായ വിവരം അറിയിച്ചത്. 19 ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് താരം രോഗമുക്തി നേടിയത്.
ഇക്കഴിഞ്ഞ ഒക്ടോബർ 13 നാണ് റെണാൾഡോയ്‌ക്ക് കൊറോണ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് താരം ക്വാറന്റെയ്നിൽ പ്രവേശിച്ചിരുന്നു. കൊറോണ പോസിറ്റീവായതിനെ തുടർന്ന് പോർച്ചുഗൽ ടീമിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. അതിനാൽ തന്നെ യുവേഫ നേഷൻസ് ലീഗിലും അദ്ദേഹത്തിന് മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല.















