ഷാര്‍ജ: ചെറിയ ഗ്രൗണ്ടിന്റെ ആനുകൂല്യം മുതലാക്കാനാകാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 5 റണ്‍സുമായി മടങ്ങിയപ്പോള്‍ തന്നെ ബാംഗ്ലൂര്‍ അപകടം മണത്തിരുന്നു. മൂന്നാമനായെത്തിയ നായകന്‍ വിരാട് കോഹ്‌ലി 7 റണ്‍സുമായി മടങ്ങി. ജോസ് ഫിലിപ്പി 32 റണ്‍സും എബി ഡിവില്യേഴ്‌സ് 24 റണ്‍സുമെടുത്തു. വാഷിംഗ്ടണ്‍ സുന്ദറും(21) ഗുര്‍കീരത് മന്‍ സിംഗും(15*) നടത്തിയ ചെറുപ്പ് നില്‍പ്പാണ് ബാംഗ്ലൂരിന്റെ സ്‌കോര്‍ മൂന്നക്കം കടത്തിയത്.
ഹൈദരാബാദിന് വേണ്ടി സന്ദീപ് ശര്‍മ്മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്‌ത്തി. തംഗരശു നടരാജന്‍, ഷഹബാദ് നദീം, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.















