തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ നിന്ന് മത്സരിക്കുമെന്ന പ്രചാരണം തള്ളി നടി മല്ലിക സുകുമാരൻ. താൻ ഉടൻ രാഷ്ടീയത്തിലേക്കില്ലെന്നും എങ്ങനെയാണ് ഇത്തരത്തിൽ വാർത്ത പ്രചരിച്ചതെന്ന കാര്യം അറിയില്ലെന്നും താരം പ്രതികരിച്ചു.
സ്ഥാനാർത്ഥി ആകണമെന്ന ആവശ്യമായി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ സംബന്ധിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നുമാണ് മല്ലിക സുകുമാരൻ വിശദീകരിച്ചത്.
തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള വലിയവിള വാർഡിൽ നിന്ന് മല്ലിക കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നായിരുന്നു പ്രചാരണം. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മല്ലിക രംഗത്തെത്തിയത്.
Comments