പ്രകൃതിസൗന്ദര്യത്തിന്റെ സംഗീതം മൂളി ഏഴഴകിൽ ഏഴാറ്റുമുഖം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

പ്രകൃതിസൗന്ദര്യത്തിന്റെ സംഗീതം മൂളി ഏഴഴകിൽ ഏഴാറ്റുമുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2020, 10:13 am IST
Facebook
Twitter
WhatsAppTelegram

പ്രകൃതി സൗന്ദര്യത്തിന്റെ വാഗ്‌ദാനമാണ് ഏഴാറ്റുമുഖം. അതിരപ്പിള്ളിയും  വാഴച്ചാലും ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴയെ ഏറ്റവും സുന്ദരിയായി കാണണമെങ്കിൽ ഏഴാറ്റുമുഖത്തിന്റെ തീരത്തു തന്നെ പോകണം. സഞ്ചാരികളെ സംബന്ധിച്ചിടത്തോളം അധികം കേട്ട് പരിചയമുള്ള സ്ഥലമല്ല ഏഴാറ്റുമുഖം. മറിച്ച് അതിരപ്പിള്ളിയും, വാഴച്ചാലും എല്ലാവർക്കും കേട്ട് കേൾവിയുള്ള സ്ഥലങ്ങളാണ്. എന്നാൽ അതിരപ്പിള്ളിയെ പോലെ തന്നെ മനം കവരുന്ന കാഴ്ചകളാണ് ഏഴാറ്റുമുഖത്തും ഉള്ളത്. ആനമലയിൽ തുടങ്ങി കാടും മലയും പിന്നിട്ട് വരുന്ന ചാലക്കുടിപ്പുഴ, അതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടത്തിനു ശേഷം ഏഴാറ്റുമുഖത്തുവെച്ചാണ് ശാഖകൾ പോലെ ഏഴായി പിരിയുന്നത്. അങ്ങനെയാണ് ഈ സ്ഥലത്തിന് ഏഴാറ്റുമുഖം എന്ന പേര് വരുന്നത്.

ചാലക്കുടി പുഴയ്‌ക്ക് കുറുകേ ഏഴാറ്റുമുഖത്തേയും തുമ്പൂർമുഴിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം ഇവിടത്തെ പ്രധാന ഒരു ആകർഷണമാണ്. 250 മീറ്റർ നീളമുള്ള ഈ പാലത്തിനു മുകളിൽ നിന്ന് നോക്കിയാൽ ചാലക്കുടിപ്പുഴയെ അതിസുന്ദരിയായി കാണാം. വിനോദസഞ്ചാരികൾക്ക് പുഴയിൽ ഇറങ്ങുവാനും കുളിക്കുവാനുമുള്ള സൗകര്യം ഏഴാറ്റുമുഖത്തുണ്ട്. ധാരാളം പൂന്തോട്ടങ്ങളും കുട്ടികൾക്കായി കളിക്കുവാനുള്ള പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം യാത്രചെയ്യുവാനും, ഒറ്റയ്‌ക്കുള്ള യാത്രയ്‌ക്കും, കൂട്ടുക്കാരുമൊത്തുള്ള യാത്രയ്‌ക്കും അനുയോജ്യമായ സ്ഥലമാണ്.

വെറുതെ ഏഴാറ്റുമുഖത്തെ തണുത്ത കാറ്റ് കൊണ്ടിരിക്കുവാനും വല്ലാത്ത ഒരു സുഖമാണ്. ശുദ്ധവായുവും, മനോഹരമായ കാഴ്ചകളും സഞ്ചാരികളുടെ മനം കവരുന്നു. ഏഴാറ്റുമുഖത്ത് നിന്ന് 14 കിലോമീറ്റർ അകലെയാണ് അതിരപ്പിള്ളി. അതുപോലെ ഏഴാറ്റുമുഖത്തിന്റെ മറുകരയിലാണ് തുമ്പൂർമൊഴി. ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഏഴാറ്റുമുഖത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇവിടെ വിരുന്നെത്തുന്ന സഞ്ചാരികൾക്ക് മനസിന് കുളിർമ തരുന്ന ഒരന്തരീക്ഷം ഇവിടം ഒരുക്കിത്തരുന്നു. അതുകൊണ്ട് ഇനി അതിരപ്പിള്ളിയും തുമ്പൂർമൊഴിയും കാണാൻ വരുന്നവർ ഏഴാറ്റുമുഖം കാണാതെ പോകരുത്.

Tags: travel
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies