ചാക്കോച്ചൻ ഫാൻസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ- ജിസ് ജോയ് കൂട്ടുകെട്ടിൽ് ഒരുങ്ങുന്ന പുതിയ ചിത്രം ‘മോഹൻകുമാർ ഫാൻസ്’. ലോക്ഡൗൺ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. ഇപ്പോഴിതാ ചാക്കോച്ചന് പിറന്നാൾ സമ്മാനമായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ബോബി സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമ്മിക്കുന്നത് പുതുമുഖം അനാർക്കലി നാസറാണ് സിനിമയിൽ നായിക. നേരത്തെ നയൻതാരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന നിഴൽ എന്ന ചിത്രത്തിന്റെ പോസ്റ്ററും ആരാധകർ ഏറ്റെടുത്തിരുന്നു.
ചാക്കോച്ചന്റെ ഫൺ റൈഡാകും ചിത്രമെന്നാണ് സൂചന. താരത്തിന്റെ നാൽപ്പത്തിനാലാം പിറന്നാളാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേർ താരത്തിന് ജന്മദിനാശംസകൾ നേർന്നു.
Thank you Team🥳🥳MOHANKUMAR FANS🥳🥳Jisjoy,Listin and the entire lovely gang😘
Posted by Kunchacko Boban on Sunday, November 1, 2020
Comments