തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എൻഫോഴ്സ്മെൻറ് ഇന്ന് ചോദ്യം ചെയ്യും. ഇരുവരെയും ജയിലിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന്റെ മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിശോധിക്കാനാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴു മണിക്കൂറോളം സ്വപ്നയെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഇരുവരെയും എൻഫോഴ്മെന്റിന്റെ ചോദ്യം ചെയ്യലിന് ശേഷം വിജിലൻസ് ചോദ്യം ചെയ്യുന്നതായിരിക്കും.
നേരത്തെ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസും പ്രതിചേർത്തിട്ടുണ്ട്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരോടൊപ്പം എം ശിവശങ്കറിന്റെ പേരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സർപ്പിച്ചിട്ടുണ്ട്.
Comments