ആകാശത്തു കൂടി പറക്കുന്ന വിമാനങ്ങള്‍ കൗതുകത്തോടെ നോക്കി നിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതൊന്നും ഒരു പുതിയ കാഴ്ചയല്ല. അതുപ്പോലെ തന്നെ ഇന്ന് കാറില്‍ സഞ്ചരിക്കാത്തവര്‍ കുറവായിരിക്കും മിക്ക ആളുകളും കാറില്‍ യാത്ര ചെയ്തിട്ടുള്ളവരാണ്. എന്നാല്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തമായി പറക്കുന്ന ഒരു കാറായാലോ…കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നിയേക്കാം. എന്നാല്‍ വിമാനങ്ങളെ പോലെ ഇനി പറക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കാറുകളും. ഈ എയര്‍ കാറിന്റെ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കി. ക്ലെയിന് വിഷന്‍ എന്ന സ്ലോവാക്യന്‍ കമ്പനിയാണ് എയര്‍ കാര്‍ പുറത്തിറക്കിയിരിക്കുന്നത്.
എയര്‍ കാറിന്റെ പരീക്ഷണ പറക്കലിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാനത്തെ പോലെ തന്നെ പറന്നുയരുന്ന എയര്‍ കാറിന്റേയും 1500 അടി പൊങ്ങി പറന്നതിനു ശേഷം സുരക്ഷിതമായി പറന്നിറങ്ങുന്നതിന്റേയും വിഡീയോ ആണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത്. വളരെ പെട്ടെന്നു തന്നെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി . പ്രൊഫസര്‍ സ്റ്റെഫാന്‍ ക്ലൈനാണ് പറക്കും കാര്‍ എന്ന ആശയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 1099 കിലോഗ്രാമാണ് എയര്‍ കാറിന്റെ ഭാരം.
അതിനു പുറമേ 200 കിലോഗ്രാം ഭാരവുമായി പറക്കാനുള്ള കാപ്പാസിറ്റിയും ഇതിനുണ്ട്. എയര്‍ കാര്‍ എന്ന ആശയവുമായി നിരവധി കമ്പനികള്‍ മുന്നോട്ടു വന്നിട്ടുണ്ടെങ്കിലും ക്ലെയിന് വിഷനാണ് ഇത്തരത്തിലൊരു കാര്‍ ആദ്യമായി പുറത്തിറക്കാന്‍ സാധിച്ചത്. വളരെ വിജയകരമായി തന്നെ പരീക്ഷണ പറക്കല്‍ പൂര്‍ത്തിയാക്കിയ എയര്‍ കാര്‍ അടുത്ത ആറുമാസത്തിനുള്ളില്‍ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. മനുഷ്യന്റെ കണ്ടുപിടിത്തങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിയ ഒന്നാണ് ഈ പറക്കും കാറിന്റെ കണ്ടുപിടിത്തം എന്നു തന്നെ പറയാം.
Comments